Sunday, March 1, 2026

പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി; കാൽഗറിയിൽ എൻമാക്‌സിന്റെ അടിയന്തര ഇടപെടൽ

കാൽഗറി: കാൽഗറിയിൽ ഞായറാഴ്ച രാവിലെ ഉണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് പതിനൊന്നായിരത്തിലധികം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ ഏകദേശം 11:07 ഓടെയാണ് വിവിധയിടങ്ങളിൽ വൈദ്യുതി തടസം അനുഭവപ്പെട്ടു തുടങ്ങിയത്.

മാർട്ടിൻഡേൽ, കോർണർസ്റ്റോൺ, സാഡിൽ റിഡ്ജ്, സ്റ്റോണി 3, ഹോംസ്റ്റഡ് തുടങ്ങി പത്തിലധികം മേഖലകളിലെ ജനജീവിതത്തെ ഇത് ബാധിച്ചു. ഏകദേശം 11:15 ഓടെ ഔദ്യോഗിക സ്ഥിരീകരണം നൽകിയ എൻമാക്‌സ് അധികൃതർ, റിവർബെൻഡ്, അക്കേഡിയ തുടങ്ങിയ സ്ഥലങ്ങളിലെ തകരാർ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നതായും അറിയിച്ചു.

തകരാർ സംഭവിച്ച സ്ഥലങ്ങളിൽ എൻമാക്‌സ് പ്രതിനിധികൾ നേരിട്ടെത്തി അറ്റകുറ്റപ്പണികൾ നടത്തി. ഉച്ചയ്ക്ക് 1:30 ഓടെ നഗരത്തിലെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി വിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ സാധിച്ചു. തടസം നേരിട്ട സമയങ്ങളിൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!