Tuesday, September 15, 2026

ഡൽഹൗസി സർവകലാശാല ഇന്ത്യയിലേക്ക്: തിരുപ്പതിയിൽ പുതിയ കാമ്പസ് നിർമ്മിക്കും

ഹാലിഫാക്സ് : വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി ഇന്ത്യയിൽ പുതിയ കാമ്പസ് നിർമ്മിക്കുമെന്ന് ഡൽഹൗസി സർവകലാശാല പ്രഖ്യാപിച്ചു. ഇന്ത്യയിലെ രണ്ട് മികച്ച ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, വിദ്യാഭ്യാസം, ഊർജ്ജം എന്നീ മേഖലകളിൽ കാനഡയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്നതിനുള്ള ഫെഡറൽ സർക്കാർ നീക്കത്തിന്‍റെ ഭാഗമാണിത്. ഈ നീക്കം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും ബന്ധം ശക്തിപ്പെടുത്തുന്നതിനും കാരണമാകുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.

ഐഐടി തിരുപ്പതി, ഐഐഎസ്ഇആർ തിരുപ്പതി എന്നിവിടങ്ങളിലാണ് പുതിയ കാമ്പസ് നിർമ്മിക്കുക. തിരുപ്പതി ട്രൈ-ഇൻസ്റ്റിറ്റിയൂഷണൽ ഗ്ലോബൽ ഇന്നൊവേഷൻ കാമ്പസിന്‍റെ നിർമ്മാണം അടുത്ത ദശകത്തിൽ ഘട്ടം ഘട്ടമായി ആരംഭിക്കും. രണ്ടു ഗവേഷണ സ്ഥാപനങ്ങളുമായി രണ്ട് വ്യത്യസ്ത കരാറുകളാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് ഡൽഹൗസി സർവകലാശാല പ്രസിഡൻ്റ് കിം ബ്രൂക്സ് അറിയിച്ചു. ആദ്യത്തേതിൽ ഒരു ഡ്യുവൽ നഴ്‌സിങ് ബിരുദ പ്രോഗ്രാം ഉൾപ്പെടുന്നു. രണ്ടാമത്തേത് ഡിജിറ്റൽ കൃഷി, മത്സ്യക്കൃഷി തുടങ്ങിയവയിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!