യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി.
സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശവാദം.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡന്റും സൗദി കിരീടാവകാശിയും ഇന്ന് കെയ്റോയില്‍ കൂടിക്കാഴ്ച നടത്തും.
