Monday, September 14, 2026

റിട്ടേൺ ടു ഓഫീസ് നയം: ഓഫീസ് സ്ഥലക്കുറവ് പരിഹരിക്കാൻ പുതിയ കെട്ടിടങ്ങൾ തേടി കാനഡ സർക്കാർ

ഓട്ടവ: കാനഡയിൽ ഫെഡറൽ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം നിർബന്ധമായും ഓഫീസിലെത്തണമെന്ന (RTO4) ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ ട്രഷറി ബോർഡ് പ്രതിസന്ധിയിൽ. രാജ്യത്തെ ഫെഡറൽ ജീവനക്കാരിൽ 10 ശതമാനത്തോളം പേർക്ക് (ഏകദേശം 34,000 ജീവനക്കാർ) ഓഫീസുകളിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളോ ഡെസ്കുകളോ ഇല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്ഥലപരിമിതി: ഗ്ലോബൽ അഫയേഴ്സ് കാനഡ (GAC), സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഇമിഗ്രേഷൻ വകുപ്പ് (IRCC) എന്നീ പ്രധാന വകുപ്പുകളിലാണ് ഓഫീസ് സ്ഥലമില്ലായ്മ ജീവനക്കാരെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

സർക്കാർ ലക്ഷ്യം: നിലവിലുള്ള 10% എന്ന നിരക്ക് വരും വർഷങ്ങളിൽ കുറച്ചുകൊണ്ടുവരാൻ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് കാനഡ (PSPC) ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2027 മാർച്ച് അവസാനത്തോടെ ഈ പ്രതിസന്ധി 5 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

യൂണിയനുകളുടെ പ്രതിഷേധം: കൃത്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ജീവനക്കാരെ ഓഫീസുകളിലേക്ക് നിർബന്ധിച്ച് തിരികെ വിളിക്കുന്നതിനെതിരെ പി.എസ്.എ.സി (PSAC), പി.ഐ.പി.എസ്.സി (PIPSC) തുടങ്ങിയ പ്രമുഖ പബ്ലിക് സർവീസ് യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ആവശ്യത്തിന് ഓഫീസ് സ്പേസ് കണ്ടെത്തുന്നത് വരെ ഈ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ തുടരേണ്ടി വരുമെന്നാണ് നിലവിലെ സൂചനകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!