കാൽഗറി : നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. എയർഡ്രി, ബ്രാഗ് ക്രീക്ക്, സുട്ടിന നേഷൻ, വുഡ് ബഫല്ലോ, പിയകാനി നേഷൻ, ഫൂട്ട്ഹിൽസ് കൗണ്ടിയിലെ നിരവധി പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

കനത്ത മൂടൽമഞ്ഞ് വിസിബിലിറ്റി കുറയ്ക്കുമെന്നും ഗതാഗതം അപകടകരമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലപ്പോൾ ദൃശ്യത പെട്ടെന്ന് കുറയാൻ സാധ്യതയുണ്ട്. തിരക്കേറിയ സമയത്തെ ഗതാഗതത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയേക്കാം, ഏജൻസി മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.
