Wednesday, March 4, 2026

അഞ്ചാംപനി ഭീതിയിൽ യോർക്ക്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ടൊറൻ്റോ : വിദേശത്ത് നിന്നും കാനഡയിൽ തിരികെയെത്തിയ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. രോഗബാധിതനായ വ്യക്തിക്ക് എപ്പോഴാണ് രോഗം ബാധിച്ചതെന്നോ ഏത് രാജ്യമാണ് സന്ദർശിച്ചതെന്നോ വ്യക്തമല്ല. എന്നാൽ ഈ വ്യക്തി യോർക്ക് റീജനലിലെ ഒരു ആശുപത്രിയും നിരവധി ട്രാൻസിറ്റ് റൂട്ടുകളും ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ എത്തിയിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

അണുബാധിതനായ വ്യക്തി സന്ദർശിച്ച സ്ഥലങ്ങൾ

ഫെബ്രുവരി 28 ശനിയാഴ്ച കോർട്ടെല്ലുച്ചി വോൺ ആശുപത്രി എമർജൻസി വിഭാഗം

  • ഫെബ്രുവരി 23 തിങ്കളാഴ്ച യോർക്ക് റീജനൽ ട്രാൻസിറ്റ് റൂട്ട് 16 – 16-ാം അവന്യൂ
  • ഫെബ്രുവരി 24 ചൊവ്വാഴ്ച യോർക്ക് റീജനൽ ട്രാൻസിറ്റ് റൂട്ട് 25 – മേജർ മക്കെൻസി
  • ഫെബ്രുവരി 25 ബുധനാഴ്ച യോർക്ക് റീജനൽ ട്രാൻസിറ്റ് റൂട്ട് 16 – 16-ാം അവന്യൂ
  • ഫെബ്രുവരി 26 വ്യാഴാഴ്ച യോർക്ക് റീജനൽ ട്രാൻസിറ്റ് റൂട്ട് 16 – 16-ാം അവന്യൂ
  • ഫെബ്രുവരി 27 വെള്ളിയാഴ്ച യോർക്ക് റീജനൽ ട്രാൻസിറ്റ് റൂട്ട് 90B – ലെസ്ലി

മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചവരോ സമ്പർക്കം പുലർത്തിയവരോ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ പരിശോധിക്കണമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസം വരെ അഞ്ചാംപനി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം, തലയിലും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും താഴേക്ക് പടരുന്ന ചുവന്ന ചുണങ്ങു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!