Wednesday, March 4, 2026

ഷിക്കാഗോ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (SMCC) പുതുനേതൃത്വം

ഹ്യൂസ്റ്റണ്‍ : ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ അത്മായസംഘടനായ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (SMCC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹ്യൂസ്റ്റണ്‍ സെൻ്റ് ജോസഫ് കത്തോലിക്ക ഫോറോന ചർച്ച് പാരിഷ് ഹാളില്‍ ചേർന്ന നാഷണല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ പുതിയ പ്രസിഡൻ്റായി ജോര്‍ജ് വി ജോര്‍ജിനെ (ഫിലഡൽഫിയ) തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഷോളി കുമ്പിളുവേലിയേയും (ന്യൂയോര്‍ക്ക്), പുതിയ ട്രഷററായി ടോമി തോമസിനെയും (കാലിഫോർണിയ) യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍ : മേഴ്സി കുര്യാക്കോസ് (ഷിക്കാഗോ – വൈസ് പ്രസിഡൻ്റ്, അഡ്മിനിസ്‌ട്രേഷന്‍), സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ (ഷിക്കാഗോ – വൈസ് പ്രസിഡൻ്റ് ചാപ്റ്റര്‍ ഡെവലപ്‌മെൻ്റ്), ജോജോ കോട്ടൂര്‍ (ഫിലഡൽഫിയ – ജോയിൻ്റ് സെക്രട്ടറി), ആൻ്റോ കവലക്കല്‍ (ഷിക്കാഗോ- ജോയിൻ്റ് ട്രഷറര്‍). കൂടാതെ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് തോമസ് (ഫിലഡൽഫിയ – ചെയര്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച്), ടീനു തോമസ് (ന്യൂയോര്‍ക്ക് – ചെയര്‍, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി), ഷൈജു കളത്തില്‍ (ന്യൂയോര്‍ക്ക്, ചെയര്‍, ഫാമിലി അഫയേഴ്സ്), ഷാജിമോന്‍ മിറ്റത്താനി (ഫിലഡൽഫിയ, ചെയര്‍,ചാരിറ്റബിള്‍ അഫയേഴ്സ്), ജോബി ചെറിയാന്‍ (ഫ്ലോറിഡ – ചെയര്‍, മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), ജിജി ജോണ്‍ (ഫ്ലോറിഡ – ചെയര്‍, യൂത്ത് അഫയേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം, നിലവിലെ പ്രസിഡൻ്റ് സിജില്‍ പാലക്കലോടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, രൂപതാ ബിഷപ്പും SMCC പേട്രണുമായ മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നൽകി. രൂപത വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, SMCC ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് (ജോഷി) എളമ്പാശേരില്‍, SMCC ഡയറക്ടര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ജോർജ് കുട്ടി പുല്ലാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ്‌ സെബാസ്റ്റ്യന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. SMCC ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും, ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബാബു ചാക്കോ സ്വാഗതവും SMCC നാഷണല്‍ വൈസ് പ്രസിഡൻ്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ നന്ദിയും അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!