Thursday, March 5, 2026

മിഡിൽ ഈസ്റ്റ് സംഘർഷം: കാനഡയിൽ ഇന്ധനവിലയിൽ കുതിപ്പ്

ഓട്ടവ : മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെ സാമ്പത്തിക ആഘാതം കാനഡയിലുടനീളമുള്ള ഡ്രൈവർമാർ നേരിടുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള എണ്ണ വിപണി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കാനഡയിലും പ്രതിസന്ധി രൂക്ഷമായതായി പെട്രോളിയം അനലിസ്റ്റുകൾ പറയുന്നു. രാജ്യത്തെ നിരവധി പ്രവിശ്യകളിൽ ഇന്ധനവില കുതിച്ചുയർന്നതായും ഇനിയും വില വർധന ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ അസ്ഥിരതയും ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ബ്രെൻ്റ് ക്രൂഡ് ഓയിലിന്‍റെ ഒരു ബാരലിന്‍റെ വില 84 യുഎസ് ഡോളറിനു മുകളിൽ ഉയർന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം ആരംഭിച്ചപ്പോൾ മുതൽ 10 ഡോളറിൽ കൂടുതൽ കുതിച്ചുചാട്ടമാണ് ബ്രെൻ്റ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിട്ടുള്ളത്.

കാനഡയിലെ ഇന്ധനവില പരിശോധിക്കാം

അറ്റ്ലാൻ്റിക് കാനഡ

അറ്റ്ലാൻ്റിക് കാനഡയിൽ, പെട്രോൾ വില ബുധനാഴ്ച രാത്രി കുതിച്ചുയർന്നു. ബുധനാഴ്ച രാവിലെ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില 8.9 സെൻ്റ് വർധിച്ച് ലിറ്ററിന് 147.7 സെൻ്റായി. മറ്റൊരു നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില ലിറ്ററിന് 149.6 സെൻ്റിലെത്തി. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ചില സ്ഥലങ്ങളിൽ പെട്രോൾ വില 6.9 സെൻ്റ് വർധിച്ചു. അതേസമയം ന്യൂബ്രൺസ്വിക്കിൽ ബുധനാഴ്ച രാവിലെ വരെ പെട്രോൾ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോൾ വില ലിറ്ററിന് 142 സെൻ്റായി തുടർന്നു.

കെബെക്ക്

പ്രവിശ്യയിൽ ഏറ്റവും കുറഞ്ഞ പെട്രോൾ വില ബ്രോസാർഡിലെയും ലാവലിലെയും ചില സ്റ്റേഷനുകളിൽ ലിറ്ററിന് 1.39 ഡോളറായിരുന്നു. അതേസമയം മൺട്രിയോൾ ദ്വീപിലെ അൻജോയിലെ ഒരു സ്റ്റേഷനിൽ പെട്രോൾ വില ലിറ്ററിന് 1.62 ഡോളറായി ഉയർന്നു.

ഒൻ്റാരിയോ

ബുധനാഴ്ച സമാനമായ വിലക്കയറ്റം ഒൻ്റാരിയോയിലെ വാഹന ഉടമകൾക്ക് അനുഭവപ്പെട്ടു. ടൊറൻ്റോയിൽ, പെട്രോൾ വില ഒറ്റരാത്രികൊണ്ട് ലിറ്ററിന് 1.439 ഡോളറായി ഉയർന്നു. അതേസമയം വ്യാഴാഴ്ച പെട്രോൾ വിലയിൽ ആറ് ശതമാനം വർധന കൂടി ഉണ്ടാകുമെന്ന് പെട്രോളിയം അനലിസ്റ്റുകൾ പ്രവചിക്കുന്നു. ഓട്ടവയിൽ പെട്രോൾ വില ആറ് സെൻ്റ് വർധിച്ച് 1.449 ഡോളറായി. വ്യാഴാഴ്ച ലിറ്ററിന് മൂന്ന് സെൻ്റ് കൂടി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്കാച്വാൻ

സസ്കാച്വാനിൽ, എണ്ണ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്യാസ് വില വിശകലന വിദഗ്ധൻ ഡാൻ മക്‌ടീഗ് പറഞ്ഞു. ബാരലിന് 20 ഡോളറിന്‍റെ വർധന ഉണ്ടാകും. ഇത് പെട്രോൾ വിലയിൽ ലിറ്ററിന് 0.20 ഡോളറിന്‍റെ വർധനയ്ക്കും ഡീസലിന് ലിറ്ററിന് 0.35 മുതൽ 0.40 ഡോളർ വരെയും വർധന പ്രതീക്ഷിക്കുന്നു.

ആൽബർട്ട

സതേൺ ആൽബർട്ടയിലും ഇന്ധനവിലയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായി. ലെത്ത്ബ്രിഡ്ജിൽ, വാരാന്ത്യം മുതൽ പെട്രോൾ വില ഏകദേശം 10 സെൻ്റ് വർധിച്ച് ബുധനാഴ്ച ലിറ്ററിന് 1.25 ഡോളറായി. എന്നാൽ, ലെത്ത്ബ്രിഡ്ജിലെ പെട്രോൾ വില ഇപ്പോഴും പ്രവിശ്യാ ശരാശരിയായ ലിറ്ററിന് 1.31 ഡോളറിനേക്കാൾ കുറവാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!