Thursday, March 5, 2026

ഡഗ് ഫോർഡിനെതിരെ വധഭീഷണി: യുവാവ് അറസ്റ്റിൽ

ടൊറൻ്റോ : പ്രീമിയർ ഡഗ് ഫോർഡിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. ഒൻ്റാരിയോ അലിസ്റ്റണിൽ നിന്നുള്ള 20 വയസ്സുള്ള റാമി ജാമിൽ ഹന്നയാണ് അറസ്റ്റിലായത്. ഫെബ്രുവരി 13 ന് പ്രീമിയർക്കെതിരെ ഭീഷണി സന്ദേശം ലഭിച്ചതായി OPP പറയുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ചു.

റാമി ജാമിൽ ഹന്നയെ പിന്നീട് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. ഇയാളെ ഏപ്രിൽ 9 ന് കോടതിയിൽ ഹാജരാക്കും. ഇത്തരത്തിലുള്ള എല്ലാ ഭീഷണികളെയും ഗൗരവമായി പരിഗണിക്കുന്നതായി പ്രൊട്ടക്റ്റീവ് സർവീസസ് ഇൻസ്പെക്ടർ ആന്‍റൺ ജെലിച്ച് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പ്രമുഖരെന്നോ സാധാരണക്കാരനെന്നോ വേർതിരിവില്ലാതെ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!