ഓട്ടവ : കാനഡയിലെ കോസ്റ്റ്‌കോയിൽ വിറ്റഴിച്ച ഒരു പ്രത്യേക ഭക്ഷ്യ ഉൽപ്പന്നത്തിൽ ഗ്ലാസ് കഷ്ണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി അറിയിച്ചു. അജിനോമോട്ടോ ഫുഡ്‌സ് നോർത്ത് അമേരിക്ക ബ്രാൻഡ് യാകിറ്റോറി ചിക്കൻ ഫ്രൈഡ് റൈസാണ് തിരിച്ചുവിളിച്ച ഉൽപ്പന്നം.

ഈ ഉൽപ്പന്നത്തിന്‍റെ ഉപഭോഗം മൂലം നിലവിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. ദയവായി തിരിച്ചുവിളിച്ച യാകിറ്റോറി ചിക്കൻ ഫ്രൈഡ് റൈസ് കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. പൂർണ്ണമായ റീഫണ്ടിനായി യാകിറ്റോറി ചിക്കൻ ഫ്രൈഡ് റൈസ് കോസ്റ്റ്‌കോയിൽ തിരികെ നൽകണം.
