Thursday, March 5, 2026

വടക്കന്‍ ടെക്സസിൽ അതിശക്തമായ കൊടുങ്കാറ്റും പേമാരിയും: ഡാലസില്‍ പ്രളയ മുന്നറിയിപ്പ്

ടെക്സസ് : വടക്കന്‍ ടെക്സസിൽ അതിശക്തമായ കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡാലസില്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും വലിയ നാശനഷ്ടമുണ്ടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബുധനാഴ്ച വൈകുന്നേരം ടെക്സസ് മെട്രോ പ്ലെക്‌സിന് സമീപം അതിശക്തമായ ഇടിമിന്നല്‍ ഉണ്ടായി. വാന്‍ സാന്‍ഡ് കൗണ്ടിയില്‍ അര്‍ദ്ധരാത്രി വരെയും ഡാലസ് കൗണ്ടിയില്‍ വ്യാഴാഴ്ച രാത്രി 11 വരെയും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. കോളിന്‍, കുക്ക്, ഡാലസ്, ഡെല്‍റ്റ, ഡെന്‍റണ്‍, എല്ലിസ്, ഫാനിന്‍, ഗ്രേസണ്‍, ഹുഡ്, ഹോപ്കിന്‍സ്, ഹണ്ട്, ജോണ്‍സണ്‍, കോഫ്മാന്‍, ലാമര്‍, പാര്‍ക്കര്‍, റെയിന്‍സ്, റോക്ക്വാള്‍, സോമര്‍വെല്‍, ടാരൻ്റ്, വൈസ് കൗണ്ടികളില്‍ രാത്രി വരെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.

തെക്കുപടിഞ്ഞാറന്‍ ഡാലസ് കൗണ്ടിയില്‍ ശക്തമായ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഞ്ച് ഇഞ്ച് മഴ ഇതിനകം പെയ്തു. ഇനിയും മൂന്ന് ഇഞ്ച് മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പ്രളയത്തില്‍ നിരവധി കാറുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഗാര്‍ലന്‍ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് വെയര്‍ഹൗസിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!