ഡാലസ് : കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാലസിന്‍റെ ആഭിമുഖ്യത്തില്‍ 25-ാമത് ലോക പ്രാര്‍ത്ഥനാ ദിനവും സില്‍വര്‍ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ കാരള്‍ട്ടണിലുള്ള സെൻ്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കത്തീഡ്രലിലാണ് (2707 Dove Creek Ln, Carrollton, TX 75006) പ്രാര്‍ത്ഥനാ സംഗമം നടക്കുന്നത്.

‘ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും’ (മത്തായി 11:28) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ലൂയിസിയാനയിലെ റെഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്സ് (RCCG) പ്രമുഖ പ്രഭാഷക അഡെറിന്‍സോയ് അലോംഗെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെ.ഇ.സി.എഫ് പ്രസിഡൻ്റ് വെരി. റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ, വൈസ് പ്രസിഡൻ്റ് റവ. ഫാ. ബേസില്‍ എബ്രഹാം, കണ്‍വീനര്‍ ശ്രുതി ബാബു, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ്: ഒരാള്‍ക്ക് 20 ഡോളര്‍.
