Friday, March 6, 2026

സുഖോയ് യുദ്ധവിമാനം തകർന്ന അപകടത്തിൽ രണ്ടു ജവാൻമാർക്ക് വീരമൃത്യു

ന്യൂഡൽഹി: അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് എസ്.യു-30 എം.കെ.ഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ലഫ്റ്റനന്റ് പർവേഷ് ദുരഗ്കർ എന്നിവരാണ് രാജ്യം കാക്കാനുള്ള നിയോഗത്തിനിടെ ജീവൻ ബലിനൽകിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം. ജോർഹട്ട് വ്യോമതാവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. രാത്രി 7.42 ഓടെ വിമാനവുമായുള്ള റഡാർ ബന്ധം വിച്ഛേദിക്കപ്പെട്ടു. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് വനമേഖലയിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരുടെ മരണം വ്യോമസേനയുടെ മീഡിയ കോ-ഓർഡിനേഷൻ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്യൻ നിർമ്മിത ഇരട്ട സീറ്റുള്ള മൾട്ടിറോൾ യുദ്ധവിമാനമാണ് സുഖോയ്-30.

അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. റഷ്യൻ നിർമ്മിത രണ്ട് സീറ്റുള്ള, മൾട്ടിറോൾ, ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ് എസ്.യു-30. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമ സേന അന്വേഷണം ആരംഭിച്ചു. ഇതിനു മുമ്പു രണ്ടു തവണ സുഖോയ് യുദ്ധവിമാനങ്ങൾ തകർന്നു വീണിരുന്നു. 2024 ജൂണിൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു സുഖോയ് യുദ്ധവിമാനം തകർന്നുവീണു. 2023 ജനുവരിയിൽ ഗ്വാളിയോർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം മറ്റൊരു സുഖോയ്-30 ജെറ്റ് തകർന്നുവീണു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!