വാഷിങ്ടൺ: ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തുടരുമ്പോൾതന്നെ അടുത്ത രാജ്യമായ ക്യൂബയെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. ഫെബ്രുവരി 27നും ക്യൂബയെസൗഹാർദത്തോടെ ഏറ്റെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബയിൽ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങിൽ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പൂർത്തിയാക്കണമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യു.എസിന്റെ ഉപരോധം നേരിടുന്ന രാജ്യമാണ് ക്യൂബ.ജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയത്. യുഎസും ഇസ്രായേലി സൈന്യവും ‘ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത്’ തുടരുകയാണെന്ന് ട്രംപ് ഇറാനിലെ യുദ്ധം സംബന്ധിച്ച് പരാമർശിച്ചു.

വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘അതിശയകരമായ പ്രവർത്തിക്കുന്നു’ എന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി വളരെയധികം തകർന്നു. ‘അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, ഇറാന്റെ നാവികസേന നശിപ്പിക്കപ്പെട്ടു’ ട്രംപ് പറഞ്ഞു. യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി എന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾ ഇപ്പോൾ ചർച്ചകൾ നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ‘അവർ വിളിക്കുകയാണ്, നമ്മൾ എങ്ങനെ ഒരു കരാറിലെത്തുമെന്ന്’ അവർ ചോദിക്കുകയാണ്, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകിയിരിക്കുകയാണ്, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’ ട്രംപ് പറഞ്ഞു. അടുത്തിടെ വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ നടത്തിയതിനു ശേഷം ക്യൂബയുടെ നില പരുങ്ങലിലായിരുന്നു. വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് ആവശ്യമായ എണ്ണ ലഭിച്ചിരുന്നത്. ക്യൂബ തങ്ങൾക്കു ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നും വെനസ്വേലയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ ക്യൂബയുടെ ഇന്ധന ശേഖരം കുറഞ്ഞുവരികയാണ്. ഊർജ പ്രതിസന്ധി മൂലം ദിവസം 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ലോഡ്ഷെഡിങ് ക്യൂബയിൽ തുടരുകയാണ്
