Sunday, March 8, 2026

കാൽഗറിയിൽ 14 വയസ്സുകാരിയെ കാണാതായി; തിരച്ചിൽ ഊർജ്ജിതം

കാൽഗറി: നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ഫാൽക്കൺബ്രിഡ്ജ് ഡ്രൈവിനടുത്തുള്ള വീട്ടിൽ നിന്ന് വെള്ളിയാഴ്ച 14 വയസ്സുകാരിയെ കാണാതായി. പൊലീസ്‌ തിരച്ചിൽ തുടങ്ങിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. എമ്മ എന്ന പെൺകുട്ടിയെയാണ്‌ കാണാതായത്‌. 5 അടി 4 ഇഞ്ച് ഉയരവും തവിട്ടുനിറത്തിലുള്ള കണ്ണുകളും തവിട്ടു കലർന്ന സ്വർണ്ണനിറത്തിലുള്ള ഇടത്തരം നീളമുള്ള മുടിയുമുണ്ട്‌. കറുത്ത സ്വെറ്റർ, കറുത്ത പാന്റ്സ്, പർപ്പിൾ നിറത്തിലുള്ള കൺവേഴ്സ് ഹൈ-ടോപ്പ് സ്നീക്കേഴ്സ് ആണ്‌ അവസാനമായി കാണുമ്പോൾ ധരിച്ചത്‌.

സംഭവത്തിൽ അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, എമ്മയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കാൽഗറി പോലീസിനെ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ക്രൈം സ്റ്റോപ്പേഴ്സിനെയും സമീപിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!