Sunday, March 8, 2026

ഓസ്ലോയിലെ യുഎസ് എംബസിയില്‍ സ്‌ഫോടനം

ഓസ്ലോ: നോര്‍വെ തലസ്ഥാനമായ ഓസ്ലോയിലെ അമേരിക്കന്‍ എംബസിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനം നടന്നു. പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് എംബസിയിലെ കോണ്‍സുലര്‍ വിഭാഗത്തിന്റെ പ്രവേശന കവാടത്തില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഓസ്ലോ പൊലീസ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് നിലവില്‍ വ്യക്തതയില്ലെന്നും നോര്‍വെ പൊലീസ് വക്താവ് മൈക്കല്‍ ഡെല്ലെമിര്‍ വ്യക്തമാക്കി. സ്‌ഫോടനം നടന്ന സ്ഥലത്ത് പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. എംബസി അധികൃതരുമായി ചേര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങളുമായി ഈ സ്‌ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍, നിലവില്‍ അത്തരമൊരു ബന്ധം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എംബസിക്ക് പുറത്തുള്ള സുരക്ഷാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!