Sunday, March 8, 2026

ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കും; മുന്നറിയിപ്പുമായി സൗദി അറേബ്യ

സൗദി: യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്‌റാന് ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്തെത്തി. തങ്ങളുടെ മണ്ണിലോ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കോ നേരെ ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും, ഇറാനെതിരായ സൈനിക നീക്കത്തിനായി യുഎസ് സേനയ്ക്ക് സൗദിയിലെ താവളങ്ങള്‍ വിട്ടുനല്‍കാന്‍ നിര്‍ബന്ധിതമാകുമെന്നും റിയാദ് വ്യക്തമാക്കി.

സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്രപരമായ പരിഹാരം തേടുമെന്നാണ് സൗദിയുടെ ഔദ്യോഗിക നിലപാട്. കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ സൗദി പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ ഫൈസല്‍ രാജകുമാരന്‍, എന്നാല്‍ സൗദിയുടെ സുരക്ഷ അപകടത്തിലായാല്‍ പ്രതികാരം ചെയ്യാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. നിലവില്‍ സൗദി അറേബ്യ തങ്ങളുടെ അംബാസഡര്‍ വഴി ടെഹ്റാനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

അയല്‍രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ സൈനിക നടപടി മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഖേദമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍, ഈ പ്രസ്താവന ഇറാനിലെ പുതിയ ഇടക്കാല ഭരണകൂടത്തിനുള്ളില്‍ വലിയ വിള്ളല്‍ സൃഷ്ടിച്ചു. ഐആര്‍ജിസി (IRGC) നേതാക്കളും മതനേതാക്കളും പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, അദ്ദേഹത്തിന് തന്റെ പ്രസ്താവന പിന്‍വലിക്കേണ്ടി വന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!