Tuesday, March 10, 2026

സിപിഐ വിടാന്‍ സി.സി മുകുന്ദന്‍; യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

തൃശൂര്‍: നാട്ടികയില്‍ സി.പി.ഐ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിടാന്‍ ഉറച്ച് സി.സി. മുകുന്ദന്‍ എം.എല്‍.എ. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നാട്ടിക മണ്ഡലം കമ്മിറ്റി അംഗത്വം രാജിവെച്ച അദ്ദേഹം, ആവശ്യമെങ്കില്‍ എം.എല്‍.എ സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. പാര്‍ട്ടിയില്‍ തനിക്കെതിരെ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പണത്തിനാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ സ്വാധീനമെന്നും അദ്ദേഹം ആരോപിച്ചു.

നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുകുന്ദന്‍ പറഞ്ഞു. ഗീത ഗോപിക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍ അവിശുദ്ധമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും തന്നെ വെട്ടിയത് ആരാണെന്ന് വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂര്‍ എം.എല്‍.എ ഓഫീസിലെത്തി മുകുന്ദനുമായി ചര്‍ച്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

അതേസമയം, തൃശൂര്‍ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സി.പി.ഐ നിശ്ചയിച്ചു കഴിഞ്ഞു. ഒല്ലൂരില്‍ മന്ത്രി കെ. രാജനും, കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാറും, കൈപ്പമംഗലത്ത് കെ.കെ. വത്സരാജും ജനവിധി തേടും. തൃശൂര്‍ മണ്ഡലത്തില്‍ ജയരാജ് വാര്യര്‍ വിസമ്മതം പ്രകടിപ്പിച്ചതോടെ കവി ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!