തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച പരാതികള്‍ ഒത്തുതീര്‍പ്പായി. മന്ത്രിക്കെതിരെ ഇപ്പോള്‍ പരാതികളൊന്നുമില്ലെന്നും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായും ബിന്ദു മേനോന്‍ വ്യക്തമാക്കി. ഗണേഷ് കുമാര്‍ തന്നോട് നേരിട്ട് ക്ഷമാപണം നടത്തിയെന്നും, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗണേഷ് കുമാര്‍ തന്നോട് നേരിട്ട് ക്ഷമാപണം നടത്തിയെന്നും, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.ഗണേഷ് കുമാര്‍ ഇന്നലെ രാത്രി സഹോദരിയെയും ഇന്ന് രാവിലെ ബിന്ദു മേനോനെയും നേരിട്ട് വിളിച്ച് സംസാരിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്. താന്‍ ഭാര്യയോട് മാപ്പ് പറഞ്ഞതായി മന്ത്രിയും സ്ഥിരീകരിച്ചു.

വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഘടകകക്ഷികളില്‍ നിന്നും വലിയ സമ്മര്‍ദ്ദം മന്ത്രി നേരിട്ടിരുന്നു. പ്രശ്‌നം അതീവ ഗുരുതരമാണെന്ന നിലപാടിലായിരുന്നു എല്‍ഡിഎഫിലെ പ്രമുഖ കക്ഷികള്‍. എന്നാല്‍ അപ്രതീക്ഷിതമായി പരാതി പിന്‍വലിക്കപ്പെട്ടത് സര്‍ക്കാരിന് ആശ്വാസകരമായി. ഒത്തുതീര്‍പ്പ് വാര്‍ത്തകള്‍ക്ക് പിന്നാലെ ഗണേഷ് കുമാര്‍ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
