Wednesday, March 11, 2026

പശ്ചിമേഷ്യന്‍ യുദ്ധം: ലോകം എണ്ണ പ്രതിസന്ധിയിലേക്ക്;പാക്കിസ്ഥാനിലും അയല്‍രാജ്യങ്ങളിലും സ്ഥിതി ഗുരുതരം

കറാച്ചി: അമേരിക്ക-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യന്‍ യുദ്ധം ആഗോളതലത്തില്‍ കടുത്ത എണ്ണ-വാതക പ്രതിസന്ധിക്ക് വഴിവെക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്ധനക്ഷാമം നേരിടാന്‍ പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ കൊറോണ കാലത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി, 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്നിവയും നടപ്പിലാക്കി. പെട്രോള്‍ വില ലിറ്ററിന് 55 രൂപ വര്‍ധിപ്പിച്ച് 335.86 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ ഇന്ധന റേഷനിങ് ഏര്‍പ്പെടുത്തിയതോടെ പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂ അനുഭവപ്പെടുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള പൈപ്പ് ലൈന്‍ കരാര്‍ പ്രകാരം 5,000 ടണ്‍ ഡീസല്‍ ലഭിക്കുന്നത് രാജ്യത്തിന് നേരിയ ആശ്വാസമാണ്. വിയറ്റ്‌നാമിലും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇന്ധന പൂഴ്ത്തിവെപ്പിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ശ്രീലങ്കയില്‍ ഇന്ധനവില കുതിച്ചുയരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. എണ്ണവില വര്‍ദ്ധിച്ചതോടെ പല സ്‌കൂളുകളിലും ട്രാന്‍സ്‌പോര്‍ട്ട് ഫീസില്‍ 5% വരെ വര്‍ധനയുണ്ടായി. ഓട്ടോ ഡീസല്‍ ലിറ്ററിന് 22 ടക്ക വര്‍ദ്ധിച്ച് 303 ടക്കയായും പെട്രോള്‍ 25 ടക്ക വര്‍ധിച്ച് 365 ടക്കയായും ഉയര്‍ന്നു. ഇന്ധനക്ഷാമം നേരിടാന്‍ വിയറ്റ്‌നാമിലും ആളുകളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. യാത്രകളും ഗതാഗത ആവശ്യങ്ങളും പരമാവധി കുറയ്ക്കണമെന്ന് വിയറ്റ്‌നാമീസ് വ്യാപാര മന്ത്രാലയം ബിസിനസ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന പരിശോധനകളാണ് വിയറ്റ്‌നാമില്‍ നടക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ മതിയായ എണ്ണ ശേഖരമുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും എല്‍പിജി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ കണ്ടുതുടങ്ങി. സിലിണ്ടര്‍ ബുക്കിംഗുകള്‍ തമ്മിലുള്ള ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി ഉയര്‍ത്തി. ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!