Thursday, March 12, 2026

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഐഎം; നോട്ടീസ് നല്‍കി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ആരോപണവിധേയനായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനോട് സി.പി.ഐ.എം വിശദീകരണം തേടി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ചാണ് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന.

ശബരിമലയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പത്മകുമാറിന് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. പത്മകുമാര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് സി.പി.ഐ.എം തീരുമാനം.

സ്വര്‍ണ്ണപാളികള്‍ ചെമ്പാക്കി മാറ്റി രേഖകള്‍ ചമച്ചതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും സ്വര്‍ണ്ണക്കൊള്ളയ്ക്ക് പത്മകുമാര്‍ അവസരമൊരുക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കഴിയാത്തതിനാലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!