Thursday, March 12, 2026

സസ്കാച്വാനിലെ ലെസ്റ്റോക്കിൽ ട്രെയിൻ പാളം തെറ്റി

റെജൈന : സസ്കാച്വാനിലെ ലെസ്റ്റോക്ക് കമ്മ്യൂണിറ്റി നിവാസികൾ വലിയൊരു ദുരന്തത്തിനാണ് ഇന്ന് പുലർച്ചെ സാക്ഷ്യം വഹിച്ചത്. പ്രദേശത്ത് ഒരു വലിയ ട്രെയിൻ പാളം തെറ്റിയതായി കനേഡിയൻ നാഷണൽ റെയിൽവേ (സിഎൻ) അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ റെജൈനയിൽ നിന്നും 140 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലെസ്റ്റോക്ക് കമ്മ്യൂണിറ്റിക്ക് സമീപം പുലർച്ചെ 5:40 നാണ് പൊട്ടാഷ് നിറച്ച 49 ബോഗികൾ പാളം തെറ്റിയത്.

അതേസമയം ട്രെയിൻ പാളം തെറ്റിയതിന്‍റെ ഫലമായി ചോർച്ചകളോ തീപിടുത്തങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിഎൻ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അപകടകരമായ വസ്തുക്കൾ ഉൾപ്പെട്ടിട്ടില്ലെന്നും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും റെയിൽ കമ്പനി സ്ഥിരീകരിച്ചു. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (ടിഎസ്ബി) അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!