Thursday, March 12, 2026

എണ്ണക്ഷാമം: ക്രൂഡോയില്‍ കരുതല്‍ ശേഖരം ഉപയോഗിക്കാന്‍ യുഎസ്

ന്യൂയോര്‍ക്ക്: എണ്ണ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കരുതല്‍ ശേഖരം ഉപയോഗിക്കാന്‍ യു.എസ്. ക്രൂഡോയില്‍ കരുതല്‍ ശേഖരത്തില്‍ നിന്നും അല്‍പം ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തില്‍ നിന്ന് 172 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ പുറത്തുവിടുമെന്നാണ് ട്രംപ് ഭരണകൂടം അറിക്കുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് എണ്ണവില ഉയരുകയും ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്.

‘കരുതല്‍ ശേഖരത്തില്‍ നിന്ന് ഞങ്ങള്‍ ഇപ്പോള്‍ എണ്ണ എടുക്കുകയാണ്. ഇത് വില കുറയ്ക്കാന്‍ സഹായിക്കും. പിന്നീട് ഈ ശേഖരം ഞങ്ങള്‍ വീണ്ടും നിറയ്ക്കും,’ എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. അടുത്ത ആഴ്ച മുതല്‍ എണ്ണ വിട്ടുകൊടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്നും ഏകദേശം 120 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നും യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയിലെ 32 അംഗരാജ്യങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ അടിയന്തര ശേഖരത്തില്‍ നിന്ന് 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യുഎസും എണ്ണ വിപണിയിലെത്തിക്കുന്നത്. ഈ സംഘടനയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നീക്കമാണിത്. യു.എസ്, ജപ്പാന്‍, ജര്‍മ്മനി, യു.കെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. അതേസമയം എണ്ണ വില വീണ്ടും ഉയരുന്നു. 90 ഡോളറിലെത്തി. യുദ്ധം തീരുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയോടെ വില 82ലേക്ക് കുറഞ്ഞിരുന്നു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!