Saturday, March 14, 2026

സാൽമൊണെല്ല: കാനഡയിൽ കാറ്റിലോ ബ്രാൻഡ് ചീസ് തിരിച്ചുവിളിച്ചു

ഓട്ടവ : സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലെ ചില പ്രവിശ്യകളിൽ വിറ്റഴിച്ച ചീസ് തിരിച്ചുവിളിച്ചു. കാറ്റിലോ ബ്രാൻഡായ ക്ലാസിക് റൂമി ചീസാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, കെബെക്ക്, ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ തിരിച്ചുവിളിച്ച ഉൽപ്പന്നം വിതരണം ചെയ്തിട്ടുണ്ട്.

200 ഗ്രാം വലുപ്പമുള്ള ക്ലാസിക് റൂമി ചീസ് 2027 ഫെബ്രുവരി 3 വരെ ഉപയോഗയോഗ്യമാണ്. ഉപഭോക്താക്കൾ തിരിച്ചുവിളിച്ച ചീസ് കഴിക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പകരം ഈ ഉൽപ്പന്നം ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഭക്ഷ്യ സുരക്ഷാ അന്വേഷണം തുടരുകയാണെന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പറയുന്നു. ഇതുവരെ, ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!