Monday, March 16, 2026

ഒന്റാരിയോ നാച്ചുറൽ റിസോഴ്‌സ് മന്ത്രാലയത്തിൽ ഇന്റേൺഷിപ്പ് അവസരം; മികച്ച തുടക്കം

ടൊറന്റോ: പ്രകൃതിവിഭവ സംരക്ഷണ മേഖലയിൽ താത്‌പര്യമുള്ള യുവ ബിരുദധാരികൾക്കായി ഒന്റാരിയോ മന്ത്രാലയം 12 മാസത്തെ പെയ്‌ഡ്‌ ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. കാനഡയിലെ പ്രകൃതിവിഭവ പരിപാലനത്തിൽ നേരിട്ട് പരിചയം നേടാനും കരിയറിൽ മികച്ച തുടക്കം കുറിക്കാനും ഈ പദ്ധതി സഹായിക്കും. കാലയളവ്: 12 മാസം, ശമ്പളം: മണിക്കൂറിൽ ഏകദേശം $25.78 മുതൽ $28.72 വരെ (തസ്തിക അനുസരിച്ച് മാറ്റമുണ്ടാകാം). ഫോറസ്ട്രി, ബയോളജി, ജി.ഐ.എസ് (GIS), റിസോഴ്‌സ് ടെക്നീഷ്യൻ, പോളിസി പ്ലാനിംഗ്, ബയോളജിസ്റ്റുകൾ, കമ്മ്യൂണിക്കേഷൻസ്, ഇക്കണോമിസ്റ്റുകൾ, ഫിനാൻഷ്യൽ മാനേജ്മെന്റ്, ഫോറസ്റ്റേഴ്സ്, ജിയോമാറ്റിക്സ് ടെക്നീഷ്യന്മാർ, ഹ്യൂമൻ റിസോഴ്സസ്, ഇന്ത്യൻ റിലേഷൻസ്, പോളിസി സ്പെഷ്യലിസ്റ്റുകൾ, പ്രോഗ്രാം & സർവീസ് ഡെലിവറി, റിസോഴ്സ് ടെക്നീഷ്യന്മാർ, സർവേ & മാപ്പിംഗ് ടെക്നീഷ്യന്മാർ തുടങ്ങിയവ എന്നിവയിൽ മികച്ച അവസരങ്ങളുണ്ട്‌. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ (ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ) അംഗീകൃത കോളേജോ യൂണിവേഴ്സിറ്റിയിൽ നിന്ന് പാസായവർ, കാനഡയിൽ ജോലി ചെയ്യാൻ അർഹതയുള്ളവർ, മുമ്പ് MNR ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടില്ലാത്തവർ എന്നിവർക്ക്‌ അപേക്ഷിക്കാം. നിലവിൽ ഒന്റാരിയോ പബ്ലിക് സർവീസിൽ (OPS) സ്ഥിരം ജീവനക്കാർ ആയിരിക്കരുത്. കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായ അനുമതിയുള്ളവർ ആയിരിക്കണം അപേക്ഷകർ. ഫീൽഡ് വർക്കുകൾ ആവശ്യമുള്ള തസ്തികകൾക്ക് വാലിഡ് ആയ ഡ്രൈവിംഗ് ലൈസൻസ് (Ontario G license) അത്യാവശ്യമാണ്.

ഒന്റാരിയോ സർക്കാരിൻ്റെ ഔദ്യോഗിക ജോബ് പോർട്ടൽ വഴി OPS Careers വെബ്സൈറ്റ് സന്ദർശിക്കണം. (gojobs.gov.on.ca). അപേക്ഷകൾ സമർപ്പിക്കാം. Job Category” എന്നതിൽ “Internships” തിരഞ്ഞെടുത്ത് സെർച്ച് ചെയ്യുക. ഓരോ വർഷവും ഫെബ്രുവരി മാസത്തിലാണ് സാധാരണയായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത്. ഇന്റർനാഷണൽ ഡിഗ്രി ഉള്ളവർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ കാനഡയിലെ മാനദണ്ഡങ്ങൾക്ക നുസരിച്ചാണെന്ന്‌ ഉറപ്പുവരുത്തണം. സംശയങ്ങൾക്ക്‌ MNRYouthPrograms@ontario.ca എന്ന ഇമെയിലിൽ ബന്ധപ്പെടുക. ഔദ്യോഗിക വെബ്സൈറ്റ്: https://www. ontario.ca/page/ internship-ministry-natural-resources

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!