മിസ്സിസാഗ: കാനഡയിലെ ഒന്റാരിയോയിൽ മലയാളി സമൂഹത്തിന്റെ കലാ–കായിക അഭിരുചികൾ വളർത്തുന്നതിനായി പ്രവർത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ ടീം കനേഡിയൻ ലയൺസിൻ്റെ (TCL) 2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. മാർച്ച് 8-ാം തീയതി ഞായറാഴ്ച വൈകുന്നേരം ബ്രാംപ്ടണിലെ സെൻട്രൽ പബ്ലിക് സ്കൂളിൽ ചേർന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്. യോഗത്തിൽ മുൻ പ്രസിഡന്റ് നിക്സൺ മാനുവേലിന്റെ അധ്യക്ഷത വഹിച്ചു. TCLപുതിയ പ്രസിഡന്റായി നിഖിൽ വർഗീസും സെക്രട്ടറിയായി തെരേസാ തോംസണിനെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി റൈജു ദേവസികുട്ടി, ജോയിന്റ് സെക്രട്ടറിയായി മേരി സിറിയക്, ട്രഷററായി ബിനു ജോസഫ്, ജോയിന്റ് ട്രഷററായി ജിതിൻ ജോസഫ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് മാനേജറായി വിനു ദേവസ്യ, സ്പോർട്സ് മാനേജറായി ഷെറിൻ ജോസഫ്, ആർട്സ് ആൻഡ് കൾച്ചറൽ മാനേജറായി ബിൻസി ബോബി- ചെറിയാൻ എന്നിവരെയും തിരഞ്ഞെടുത്തു. ഇവന്റ് മാനേജർമാരായി ദീപ ടോമി, ജയദീപ്, ജോൺ എന്നിവരും, യൂത്ത് അനിമേറ്ററായി ബിനു ചെറിയാനും ചുമതലയേറ്റു. ഓക്സിലറി അംഗങ്ങളായി ലിബിൻ ബാബു (വോളീബോൾ), ഷൈജു ജി.പി (ബാഡ്മിന്റൺ), ജോസ് തോമസ് (വടംവലി), രാഗേഷ് (ഐ.ടി & വെബ്സൈറ്റ് അഡ്മിൻ), ശ്യാം ശശികുമാർ (സോഷ്യൽ മീഡിയ അഡ്മിൻ), ബിജു തോമസ് (കമ്മ്യൂണിറ്റി ഔട്രീച്ച് & മെമ്പർഷിപ്പ്), മേഖ പുത്തൂരാൻ (സംഗീതം), ധന്യ ബിബിൻ (ഡാൻസ്), തോംസൺ ബേബി (മാർക്കറ്റിംഗ് & സ്പോൺസർഷിപ്പ്) എന്നിവരും, യുവജന പ്രതിനിധികളായി ബിയ സെബാസ്റ്റ്യൻ, സാറാ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.അഡീഷണൽ കൗൺസിൽ അംഗങ്ങളായി അരുൺ മന്ത്രകാലത്തിൽ, ജിസ് കുര്യൻ, ജിജീഷ് ജോൺ, മൈക്കിൾ ആന്റർ, ബിബിൻ ജോസ്, സെബിൻ സെബാസ്റ്റ്യൻ, ലിനോ ദേവസ്യ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ടീം കനേഡിയൻ ലയൺസ് വർഷംതോറും സംഘടിപ്പിച്ചു വരുന്ന ഓണാഘോഷം, ക്രിസ്മസ്–ന്യൂ ഇയർ ആഘോഷങ്ങൾ എന്നിവയ്ക്കൊപ്പം, കുടുംബങ്ങളെ കൂടുതൽ പങ്കാളികളാക്കുന്ന വിവിധ കുടുംബസൗഹൃദ പരിപാടികളും ഈ വർഷം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫാമിലി പിക്നിക്, കോട്ടേജ് ട്രിപ്പ്, ടാലന്റ് & ഗെയിംസ് നൈറ്റ് തുടങ്ങിയ പരിപാടികളും നടത്തും.

കുട്ടികളുടെയും യുവജനങ്ങളുടെയും കലാ-കായിക കഴിവുകൾ വളർത്തുന്നതിനായി ടീം കനേഡിയൻ ലയൺസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടി.സി.എൽ യൂത്ത് ക്ലബ്ബിന്റെ പ്രവത്തനങ്ങൾ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. ബാഡ്മിന്റൺ, ഫുട്ബോൾ, സോക്കർ തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതിനോടൊപ്പം, യുവജനങ്ങളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികൾ ഉൾപ്പെടുത്തി ഓരോ മാസവും ടാലന്റ് & ഗെയിംസ് നൈറ്റ് സംഘടിപ്പിക്കുമെന്നും അറിയിച്ചു. 2017-ൽ നോൺ-പ്രോഫിറ്റ് സംഘടനയായി രജിസ്റ്റർ ചെയ്ത ടീം കനേഡിയൻ ലയൺസിൽ നിലവിൽ 150-ത്തിലധികം രജിസ്റ്റർ ചെയ്ത കുടുംബങ്ങളും 400-ത്തിലധികം സജീവ അംഗങ്ങളും ഉണ്ട്. ഒന്റാരിയോയിൽ പ്രവർത്തിക്കുന്ന ഈ സംഘടന മലയാളി സമൂഹത്തിന്റെ കായിക, കലാ, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. വടംവലി, ബാഡ്മിന്റൺ, വോളീബോൾ, സോക്കർ, വള്ളംകളി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിൽ പുരുഷ-വനിതാ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നു. നോർത്ത് അമേരിക്കയിലുടനീളം നടക്കുന്ന വിവിധ പ്രമുഖ മത്സരങ്ങളിലും ഈ ടീമുകൾ പങ്കെടുക്കുന്നു. ഡാൻസ്, സംഗീതം, നാടകം തുടങ്ങിയ കലാപരിപാടികളും ടീം കനേഡിയൻ ലയൺസ് അവതരിപ്പിച്ചു വരുന്നു. മലയാളികളുടെ തനത് കലാരൂപമായ തിരുവാതിര ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിക്കും. കഴിഞ്ഞ വർഷം ടീം കനേഡിയൻ ലയൺസിന്റെ പരിപാടികൾക്ക് പിന്തുണ നൽകിയ കാനഡയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ചോയ്സ് ഹോംസ്, കേരള കറി ഹൗസ്, കോക്കനട്ട് ഗ്രോവ്സ്, ടേസ്റ്റ് ഓഫ് മലയാളി തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയുമായ ശ്രീ ടോമി കോക്കാട്ടിയോട് യോഗം നന്ദി രേഖപ്പെടുത്തി. 2025-ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിക്സൺ മാനുവേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ യോഗം അഭിനന്ദിക്കുകയും, 2026-ലെ പ്രവർത്തന മാർഗരേഖയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കുകയും ചെയ്തു
