Monday, March 16, 2026

കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറയുന്നു; പുതിയ കണക്കുകൾ ഇന്ന് പുറത്തുവിടും

ഓട്ടവ: ഫെബ്രുവരി മാസത്തിലെ പുതിയ പണപ്പെരുപ്പ കണക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഇന്ന് പുറത്തുവിടും. ജനുവരിയിൽ 2.3 ശതമാനമായിരുന്ന വാർഷിക പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 1.9 ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. വരാനിരിക്കുന്ന ബുധനാഴ്ച പലിശ നിരക്കിൽ ബാങ്ക് ഓഫ് കാനഡ സ്വീകരിക്കേണ്ട തീരുമാനത്തിൽ ഈ പുതിയ കണക്കുകൾ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം പലിശ നിരക്ക് 2.25 ശതമാനമായി ബാങ്ക് നിലനിർത്തിയിരുന്നു.

അതേസമയം, രാജ്യത്തെ തൊഴിൽ വിപണിയിൽ നിന്നുള്ള കണക്കുകൾ ആശങ്കാജനകമാണ്. ഫെബ്രുവരിയിൽ മാത്രം കാനഡയിൽ 84,000 തൊഴിലവസരങ്ങൾ ഇല്ലാതായതായും തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ കഴി‍ഞ്ഞ ദിവസം അറിയിച്ചിരുന്നു. മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് വർധിക്കുന്ന എണ്ണവില പണപ്പെരുപ്പത്തിന് ഭീഷണിയാണെങ്കിലും, തൊഴിൽ വിപണിയിലെ ഇപ്പോഴത്തെ തളർച്ച ഈ സമ്മർദ്ദത്തെ മറികടക്കാൻ സഹായിച്ചേക്കുമെന്ന് സിഐബിസി സീനിയർ ഇക്കണോമിസ്റ്റ് കാതറിൻ ജഡ്ജ് അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!