Monday, March 16, 2026

വംശീയ അധിക്ഷേപം; ടൊറന്റോയിലെ സ്കൂൾ അധ്യാപകരെ പുറത്താക്കി

ടൊറന്റോ: സോഷ്യൽ മീഡിയയിലൂടെ വംശീയമായ സന്ദേശങ്ങൾ കൈമാറിയ സംഭവത്തിൽ ടൊറന്റോയിലെ രണ്ട് ഹൈസ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നോർത്ത് യോർക്കിലെ ജെയിംസ് കാർഡിനൽ മക്ഗ്വിഗൻ കാത്തലിക് ഹൈസ്കൂളിലെ അധ്യാപകർക്കെതിരെയാണ് ഈ നടപടി. സ്കൂളിലെ കായിക വിഭാഗത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അധ്യാപകർ വംശീയ അധിക്ഷേപം നടത്തിയത്. ഒരു അധ്യാപകൻ വംശീയമായ മീം അയച്ചപ്പോൾ, മറ്റൊരു അധ്യാപകൻ മോശമായ വാക്കുകളിലൂടെയും സ്റ്റീരിയോടൈപ്പുകളിലൂടെയും അതിന് മറുപടി നൽകുകയായിരുന്നു. ഈ ചാറ്റുകൾ ശ്രദ്ധയിൽപ്പെട്ട ഒരു വിദ്യാർത്ഥി സ്ക്രീൻഷോട്ടുകൾ എടുത്ത് പ്രിൻസിപ്പലിനെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്.

സന്ദേശങ്ങൾ പുറത്തായതിനെത്തുടർന്ന് രണ്ട് അധ്യാപകരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനൊടുവിൽ ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ ബോർഡ് സ്ഥിരീകരിച്ചു. സ്കൂൾ അധികൃതർ നടപടിയെടുക്കാൻ വൈകിയെന്ന് ആരോപിച്ച് ‘പേരന്റ്സ് ഓഫ് ബ്ലാക്ക് ചിൽഡ്രൻ’ എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഈ അധ്യാപകരുടെ ടീച്ചിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഒന്റാരിയോ കോളേജ് ഓഫ് ടീച്ചേഴ്സ് പരിശോധിച്ചുവരികയാണ്. ഈ സംഭവം സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വംശീയമായ ഇത്തരം പെരുമാറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് സ്കൂൾ ബോർഡ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!