Monday, March 16, 2026

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

വൻകൂവർ: ഉന്നതപഠനത്തിനായി കാനഡയിലെത്തിയ മധ്യപ്രദേശ്‌ സ്വദേശി 23 വയസ്സുകാരൻ ഗുർകിരാത് സിംഗ് മനോച്ചയെ സഹപാഠികൾ ക്രൂരമായി കൊലപ്പെടുത്തി. ഫോർട്ട് സെന്റ് ജോൺ നഗരത്തിൽ മാർച്ച് 14-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മർദ്ദനത്തിന് ഇരയായ ഗുർകിരാത്തിനെ അക്രമികൾ വാഹനം കയറ്റി കൊലപ്പെടുത്തി എന്നാണ്‌ റിപ്പോർട്ട്. നോർത്തേൺ ലൈറ്റ്സ് കോളേജിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു ഗുർകിരാത്. വാൾമാർട്ടിലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവെ സഹപാഠികളായ ഒരു സംഘം യുവാക്കൾ ഇദ്ദേഹത്തെ കൂട്ടി ക്കൊണ്ടുപോയി. മുമ്പുണ്ടായിരുന്ന ചില തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് കരുതപ്പെടുന്നു. പത്തോളം യുവാക്കൾ ചേർന്ന് ഗുർകിരാത്തിനെ മർദ്ദിക്കുകയും തുടർന്ന് വണ്ടി കയറ്റി കൊല്ലുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അഭിഭാഷകർ എത്തിയതോടെ ഇവരെ വിട്ടയച്ചതായി കുടുംബം ആരോപിക്കുന്നു. ഇത് കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയാണ് ഗുർകിരാത്. ഉജ്ജൈനിലെ കാർമൽ കോൺവെന്റ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗുർകിരത് പിന്നീട് വിക്രം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ഒരു വർഷം മുൻപാണ് ഉന്നതപഠനത്തിനായി കാനഡയിലേക്ക്‌ പോയത്‌.

അന്ത്യകർമ്മങ്ങൾക്കായി മകൻ്റെ മൃതദേഹം എത്രയും പെട്ടെന്ന്‌ നാട്ടിലെത്തിക്കണമെന്ന്‌ ഗുർകിരാത്തിന്റെ സഹോദരൻ പ്രബ്കിരാത് സിംഗ് ആവശ്യപ്പെട്ടു. ഗുർകിരാത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. നിയമപരമായ നടപടിക്രമങ്ങൾ കാരണം മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ മൂന്ന് ആഴ്ച എടുത്തേക്കുമെന്നാണ്‌ സൂചനകൾ. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗുർകിരത് പഠനത്തോടൊപ്പം ഒരു വാൾമാർട്ട് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. സംഭവദിവസം രാത്രി, തന്റെ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം, നോർത്തേൺ ലൈറ്റ്സ് കോളേജിലെ ചില വിദ്യാർത്ഥികൾ അദ്ദേഹത്തെ കൂടെ കൊണ്ടുപോയി എന്നാണ് റിപ്പോർട്ട്. യുവാക്കൾക്കിടയിലുണ്ടായിരുന്ന തർക്കത്തിന്‌ പിന്നാലെയുള്ള ആക്രമണത്തിലാണ്‌ ഗുർകിരത്‌ കൊല്ലപ്പെട്ടതെന്നാണ്‌ റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഏകദേശം 10 മുതൽ 12 വരെ യുവാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!