ഓട്ടവ : എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിലൂടെ 362 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS സ്കോർ) 742 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

2026-ലെ പതിനഞ്ചാമത്തെതും ഈ വർഷത്തെ ആറാമത്തെ പിഎൻപി എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുമാണ് ഇന്നലെ നടന്നത്. 2026-ലെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ കാനഡയുടെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് പ്രധാനമായും രാജ്യത്തിനുള്ളിലെ ഇമിഗ്രേഷൻ ഉദ്യോഗാർത്ഥികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പ്രൊവിൻഷ്യൽ നോമിനേഷനുകളും കനേഡിയൻ പ്രവൃത്തി പരിചയവുമുള്ളവരിൽ. 2026-ൽ ഇതുവരെ, IRCC 45,604 ITA-കൾ നൽകിയിട്ടുണ്ട്.
