Wednesday, March 18, 2026

”ഇന്ത്യയിലെ ദയാലുക്കളായ ജനങ്ങൾക്ക് ഹൃദയപൂർവ്വം നന്ദി”മെഡിക്കൽ സഹായങ്ങൾ സ്വീകരിച്ച്‌ ഇറാനിലെ റെഡ്‌ ക്രെസൻ്റ്‌ സൊസൈറ്റി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാനിലേക്ക് ഇന്ത്യ അയച്ച ആദ്യഘട്ട അടിയന്തര മെഡിക്കൽ സഹായങ്ങൾ ബുധനാഴ്ച ടെഹ്‌റാനിലെത്തി. ഇറാനിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ കിറ്റുകൾ ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി ഏറ്റുവാങ്ങി. “ഇന്ത്യയിലെ ദയാലു ക്കളായ ജനങ്ങൾക്ക് ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു” എന്ന് ഇറാനിയൻ എംബസി സോഷ്യൽ മീഡിയയിൽ കുറിച്ചു. സഹായം കൈമാറുന്ന വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ മാനുഷിക പരിഗണന മുൻനിർത്തി നടത്തുന്ന ഈ ഇടപെടൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. യുദ്ധം രൂക്ഷമാകുമ്പോഴും സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളെത്തുടർന്ന് ഇറാനിൽ ഇതുവരെ 1,300-ലധികം പേർ കൊല്ലപ്പെടുകയും 7,000-ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎന്നിലെ ഇറാൻ പ്രതിനിധി അലി ബഹ്‌റൈനി അറിയിച്ചു.

യുദ്ധം തുടങ്ങിയ ശേഷം ഇറാനിലെ 18 ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായും 8 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനറിപ്പോർട്ട് ചെയ്തിരുന്നു. വെല്ലുവിളികൾക്കിടയിലും ഇറാനിയൻ ആരോഗ്യസംരക്ഷണ സംവിധാനം പ്രധാനമായും പ്രവർത്തനക്ഷമമാണെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ പ്രെെമറി ഹെൽത്ത്കെയർ, ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ എന്നിവ ശക്തമാണെന്നും അവർക്ക് ഇപ്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്നും ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഹനാൻ ബാൽഖി റോയിട്ടേഴ്സിനോട് പറഞ്ഞു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!