Thursday, March 19, 2026

മിസ്സിസാഗയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

ടൊറൻ്റോ: മിസ്സിസാഗയിൽ ലെയ്‌ക്‌ഷോർ വെസ്റ്റ് ഗോ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:45-ഓടെ അലക്സാണ്ട്ര അവന്യൂവിനും ഫോർത്ത് സ്ട്രീറ്റിനും സമീപമായിരുന്നു അപകടം. കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതാണ്ട്‌ 12-13 വയസു പ്രായം വരുമെന്ന്‌ പൊലീസ്‌ അറിയിച്ചു. ലെവൽ ക്രോസ്സിലെ ബാരിയറുകൾ താഴ്ത്തിയിട്ടിരുന്നതായും സിഗ്നലുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായും പൊലീസ് അറിയിച്ചു. അപകടസമയത്ത് കുട്ടി മറ്റൊരു കുട്ടിയോടൊപ്പം ഒരു മോട്ടോർ ബൈക്കിലായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. കുട്ടി ബാരിയറിന് ചുറ്റും വന്ന് പാളത്തിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു അപകടം.

അപകടത്തെത്തുടർന്ന് ലെയ്‌ക്‌ഷോർ വെസ്റ്റ് ലൈനിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഇപ്പോൾ പുനസ്ഥാപിച്ചു. മാർച്ച് ബ്രേക്ക് അവധി സമയമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പീൽ പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. ലേക്‌ഷോർ വെസ്റ്റ് ലൈനിൽ മണിക്കൂറുകൾ നീണ്ട കാലതാമസത്തിന് ശേഷം പ്രദേശത്തുകൂടിയുള്ള സാധാരണ സർവീസ് പുനരാരംഭിച്ചതായി ജിഒ ട്രാൻസിറ്റ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!