ലോക ഫുട്ബാൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കി. കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നാഷ്‌വിൽ എസ്.സിക്കെതിരായ മത്സരത്തിലാണ് ക്കെതിരായ മത്സരത്തിലാണ് ഇന്റർ മയാമിക്ക് വേണ്ടി മെസ്സിയുടെ ഈ പുതിയ ചരിത്രം പിന്നിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഫുട്ബോൾ താരം ആണ് മെസ്സി. ടെന്നസിയിലെ ജിയോഡിസ് പാർക്കിൽ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോൾ.
മെസ്സിയുടെ ഗോളുകളുടെ പ്രത്യേകത എടുത്ത് പറയേണ്ട ഒന്നാണ്. തന്റെ മാന്ത്രിക ഇടംകാൽ കൊണ്ട് തന്നെയാണ് മെസ്സി ഭൂരിഭാഗം ഗോളുകളും നേടിയത്. തന്‍റെ 38-ാം വയസ്സിലും വിസ്മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസ്സി, 2023 ജൂണിൽഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം ഇതുവരെ 92 മത്സരങ്ങളിൽ നിന്ന് 81 ഗോളുകൾ നേടിയിട്ടുണ്ട്.

ആകെ നേടിയ 900 ഗോളുകളിൽ 755 ഗോളുകളും തന്‍റെ ഇടം കാല് കൊണ്ടായിരുന്നു അദ്ദേഹം നേടിയത്. വലതുകാൽ കൊണ്ട്111 ഗോളുകൾ മാത്രം ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. എട്ട് തവണ ബാലൺ ഡി’ഓർ ജേതാവായ മെസ്സി, ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിന് ശേഷവും തന്റെ ഗോൾവേട്ട തുടരുകയാണ്.
നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 1,236 മത്സരങ്ങളിൽ നിന്ന് 959 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. 900 ഗോളുകൾ എന്ന നേട്ടത്തിലേക്ക് മെസ്സി എത്തിയതോടെ ഫുട്ബാൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങൾ തമ്മിലുള്ള പോരാട്ടം വീണ്ടും ആവേശകരമാവുകയാണ്. പെലെ (778), റൊമാരിയോ (785) എന്നിവരാണ് പട്ടികയിൽ പിന്നിലുള്ള മറ്റുള്ളവർ.
