Friday, March 20, 2026

കാനഡ വസന്തകാലത്തിലേക്ക്: കിഴക്ക് മഴ, പ്രൈയറീസിൽ വരണ്ട കാലാവസ്ഥ

ഓട്ടവ : അതിശൈത്യകാലത്തിന് ശേഷം മാർച്ച് മുതൽ മെയ് വരെ നീണ്ടുനിൽക്കുന്ന വസന്തകാലത്തിലേക്ക് ചുവടുവെക്കുകയാണ് കാനഡ. വെള്ളിയാഴ്ച വസന്തകാലം ആരംഭിക്കുമ്പോൾ രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അതേസമയം പടിഞ്ഞാറൻ പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വ്യാഴാഴ്ച പുറത്തിറക്കിയ വസന്തകാല പ്രവചനത്തിൽ, പസഫിക് സമുദ്രത്തിലെ ലാ നിന പാറ്റേണിൽ നിന്ന് (ശരാശരിയേക്കാൾ താഴെയുള്ള താപനില) എൽ നിനോ പാറ്റേണിലേക്ക് (ശരാശരിയേക്കാൾ കൂടുതൽ താപനില) ദ്രുതഗതിയിലുള്ള മാറ്റം കാണുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ബ്രിട്ടിഷ് കൊളംബിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ, എന്നാൽ പ്രൈയറികളിലും പടിഞ്ഞാറൻ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലുടനീളവും വരണ്ട അവസ്ഥയായിരിക്കും നേരിടേണ്ടി വരുക. അതേസമയം തെക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വസന്തകാലത്ത് വരണ്ടതായിരിക്കും.

രാജ്യം പുതിയൊരു കാട്ടുതീ സീസണിലേക്ക് നീങ്ങുമ്പോൾ ഈ വരണ്ട കാലാവസ്ഥ ഭയാശങ്ക ഉയർത്തുന്നതായും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ വർഷത്തെ വസന്തകാലത്ത്, പോളാർ വോർടെക്‌സിന്‍റെ ബാക്കിയായി ഒൻ്റാരിയോയിലും കെബെക്കിലും ശരാശരിയേക്കാൾ കൂടുതൽ ഈർപ്പമുള്ള അവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ഈ കാട്ടുതീ സീസണിൽ കുറച്ച് ആശ്വാസം ലഭിക്കാം. കൂടാതെ മാർച്ചിലും കുറഞ്ഞത് ഏപ്രിൽ പകുതി വരെയും, ഗ്രേറ്റ് ലേക്ക്സ് പ്രദേശങ്ങളിൽ ശരാശരിയേക്കാൾ തണുത്ത താപനില പ്രതീക്ഷിക്കാം. മധ്യ പ്രൈയറികളിലും യൂകോണിലും സമാനമായ അവസ്ഥകൾ പ്രതീക്ഷിക്കുന്നു. എന്നാൽ, ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ ഭാഗങ്ങളിലും പ്രൈറികളിലും യുഎസ് പസഫിക് വടക്കുപടിഞ്ഞാറൻ ഭാഗത്തും ശരാശരിയേക്കാൾ ചൂടുള്ള താപനിലയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!