Friday, March 20, 2026

പൊള്ളലേൽക്കാൻ സാധ്യത: കാനഡയിൽ വാഗ്നർ 900 സീരീസ് പവർ സ്റ്റീമറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് കാനഡയിൽ ക്ലീനിങ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. വാഗ്നർ 900 സീരീസ് പവർ സ്റ്റീമറുകളാണ് ബാധിച്ച ഉൽപ്പന്നങ്ങൾ. 905e ഓട്ടോ സ്റ്റീമർ, 915e ഓൺ-ഡിമാൻഡ് പവർ സ്റ്റീമർ, 925e സ്റ്റീം മെഷീൻ എലൈറ്റ് സ്റ്റീമർ എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ പവർ സ്റ്റീമറിൽ ഘടിപ്പിച്ചിരിക്കുന്ന ഹോസ് അമിതമായി ചൂടാവുകയും നോസൽ ഉപയോഗിക്കുമ്പോൾ ചൂടുവെള്ളം പുറത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും ഹെൽത്ത് കാനഡ പറയുന്നു. ഇത് ഉപയോക്താക്കൾക്ക് പൊള്ളലേൽക്കാൻ കാരണമാകും, ഫെഡറൽ ഏജൻസി അറിയിച്ചു.

2026 മാർച്ച് 13 വരെ, കാനഡയിൽ ഹോസ് അമിതമായി ചൂടാകുകയോ നോസൽ ചൂടുവെള്ളം പുറന്തള്ളുകയോ ചെയ്ത ആറ് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഹോസ് അമിതമായി ചൂടാകുകയോ നോസൽ ചൂടുവെള്ളം പുറന്തള്ളുകയോ ചെയ്ത 156 കേസുകളും 50 പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 2021 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ കാനഡയിൽ 8,000 എണ്ണവും യുണൈറ്റഡ് സ്റ്റേറ്റ്സിൽ 700,000 എണ്ണവും വിറ്റു. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച സ്റ്റീമറുകൾ ഉപയോഗിക്കുന്നത് നിർത്തുകയും ഹോസ് സ്ലീവ്, നോസൽ കവർ, ഫണൽ എന്നിവ അടങ്ങിയ സൗജന്യ റിപ്പയർ കിറ്റിനായി വാഗ്നറെ ബന്ധപ്പെടുകയും വേണം, ഹെൽത്ത് കാനഡ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!