Friday, March 20, 2026

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ: ഫ്രേസർ വാലിയിൽ അടിയന്തരാവസ്ഥ

വൻകൂവർ : വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ കാരണം അപകടസാധ്യത വർധിച്ചതോടെ ഫ്രേസർ വാലി റീജനൽ ഡിസ്ട്രിക്റ്റ് (FVRD) ഇലക്ടറൽ ഏരിയ E-യിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇലക്ടറൽ ഏരിയ ഇ 650 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതും ആയിരത്തിഅഞ്ഞൂറിലധികം പേർ താമസിക്കുന്നതുമായ മേഖലയാണ്. അതേസമയം മെട്രോ വൻകൂവർ, നോർത്ത് ഷോർ, സ്ക്വാമിഷ്, ഫ്രേസർ വാലി, സൺഷൈൻ കോസ്റ്റ് എന്നിവ ഉൾപ്പെടെ സൗത്ത് കോസ്റ്റിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ബിസി റിവർ ഫോർകാസ്റ്റ് സെന്‍റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടിയന്തരാവസ്ഥ എത്ര കാലം പ്രാബല്യത്തിൽ തുടരുമെന്ന് വ്യക്തമല്ല. ഇപ്പോൾ, FVRD അല്ലെങ്കിൽ അടിയന്തര മാനേജ്‌മെൻ്റ് മന്ത്രാലയം റദ്ദാക്കിയില്ലെങ്കിൽ ഏപ്രിൽ 2 വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് ബോർഡ് ചെയർ പട്രീഷ്യ റോസ് പറയുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയാൻ പല സ്ഥലങ്ങളിലും മണലും മണൽച്ചാക്കുകളും ലഭ്യമാണെന്ന് FVRD അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!