Saturday, March 21, 2026

പരിഭവം പറഞ്ഞ കുട്ടി ആരാധികയ്ക്ക് സ്നേഹവിരുന്നൊരുക്കി വിജയ് ദേവരകൊണ്ടയും രശ്മികയും

സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് തന്നെ വിളിച്ചില്ലെന്ന് പരിഭവം പറഞ്ഞ കുട്ടി ആരാധികയ്ക്ക് ഒടുവിൽ സ്വപ്നസാഫല്യം. വാഗ്ദാനം പാലിച്ചുകൊണ്ട് താരദമ്പതികൾ പെൺകുട്ടിയെ തങ്ങളുടെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും ഒപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന വിജയ്-രശ്മിക വിവാഹം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. താൻ വലിയ ആരാധികയായിട്ടും വിവാഹത്തിന് വിളിക്കാത്തതെന്താണെന്ന് ചോദിച്ചുകൊണ്ട് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ താരങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വിജയ് ദേവരകൊണ്ട മറുപടിയുമായി എത്തി:. നിന്നെ വീട്ടിലേക്ക് ലഞ്ചിന് ക്ഷണിക്കാം. നിനക്കിഷ്ടപ്പെട്ട വിഭവങ്ങൾ പറയൂ, നമുക്ക് ഒരുമിച്ച് കഴിക്കാം.”

വിജയിയുടെയും രശ്മികയുടെയും ക്ഷണം സ്വീകരിച്ച് കുടുംബത്തോടൊപ്പം താരങ്ങളുടെ വീട്ടിലെത്തിയ കുട്ടിക്ക് ഗംഭീര സ്വീകരണമാണ് താരങ്ങൾ നൽകിയത്. താരങ്ങൾ തങ്ങളെ വളരെ സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്നും രശ്മികയുടെ പുഞ്ചിരിയും പെരുമാറ്റവും വലിയ സന്തോഷം നൽകിയെന്നും കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. കുട്ടിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഒരുക്കിയായിരുന്നു ഈ സ്നേഹവിരുന്ന്.

https://www.instagram.com/urs_luckythalli/?utm_source=ig_embed&ig_rid=5b44bb91-b8a9-49b9-abef-2880e0e24c4b

കഴിഞ്ഞ ഒക്ടോബറിൽ രഹസ്യമായി നിശ്ചയം കഴിഞ്ഞ താരജോഡികൾ ഫെബ്രുവരിയിലാണ് വിവാഹിതരായത്. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് വിവാഹ സൽക്കാരം നടത്തി. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തും ക്ഷേത്രങ്ങളിൽ അന്നദാനം നടത്തിയും താരങ്ങൾ തങ്ങളുടെ വിവാഹ സന്തോഷം ആരാധകർക്കൊപ്പം പങ്കുവെച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!