Monday, March 23, 2026

നോവസ്‌കോഷയില്‍ മഞ്ഞുവീഴ്ച കനക്കും; ഫെറി സര്‍വീസുകളും റദ്ദാക്കി

ഹാലിഫാക്‌സ്: നോവസ്‌കോഷയില്‍ അനുഭവപ്പെടുന്ന ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജനജീവിതം തടസ്സപ്പെട്ടു. പ്രവിശ്യയുടെ അറ്റ്‌ലാന്റിക് തീരമേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെത്തുടര്‍ന്ന് നോവസ്‌കോഷയിലെ ഷെല്‍ബേണ്‍ കൗണ്ടിയിലെയും സൗത്ത് ഷോറിലെയും എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കേപ് ബ്രെട്ടണ്‍ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍ സ്‌കൂളുകള്‍ നേരത്തെ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹാലിഫാക്‌സ് മുതല്‍ ഷെല്‍ബേണ്‍ വരെയുള്ള പ്രദേശങ്ങളില്‍ 10 സെന്റീമീറ്റര്‍ വരെയും സിഡ്നി ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലകളില്‍ 15 സെന്റീമീറ്റര്‍ വരെയും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് എന്‍വയണ്‍മെന്റ് കാനഡയുടെ റിപ്പോര്‍ട്ട്. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാഴ്ചപരിധി കുറയ്ക്കുന്നത് റോഡ് യാത്രയെയും ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഞ്ഞുവീഴ്ച കൂടുതല്‍ ശക്തമാകുമെന്നും ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജലഗതാഗത മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നോര്‍ത്ത് സിഡ്നിയില്‍ നിന്നുള്ള മറൈന്‍ അറ്റ്‌ലാന്റിക് ഫെറി സര്‍വീസുകള്‍ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ട്. ബേ ഓഫ് ഫണ്ടിയിലെ ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഡിഗ്ബിയില്‍ നിന്നുള്ള ഫണ്ടി റോസ് സര്‍വീസുകളും റദ്ദാക്കി. ന്യൂ ബ്രണ്‍സ്വിക്, പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും നിലവില്‍ അവിടെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!