Tuesday, March 24, 2026

‘ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോ​ഗം, അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കും’: മുഖ്യമന്ത്രി

ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം. പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ? ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നാട് നീളെ വ്യഭിചരിക്കുന്ന ആളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു എന്ന കടുത്ത പരാമര്‍ശവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്‍ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കേണ്ട. ഡീൽ ആരോപണം വിചിത്രമാണ് കാര്യമാണ്. നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും പറയുമോ? മുസ്ലിം നാമധാരി ആയതാണോ ഡീലെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!