Tuesday, March 24, 2026

പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചും ആഗോള ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ദീർഘമായ ഫോൺ സംഭാഷണം നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായി ജയശങ്കർ സംഭാഷണത്തേക്കുറിച്ച് എക്സിൽ കുറിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചതടക്കമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. തുടർന്നും ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം തുടരാൻ തീരുമാനിച്ചതായി ഇരു രാജ്യങ്ങളും തീരുമാനിച്ചതായും ജയശങ്കർ വിശദമാക്കി.

പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നു എന്ന റിപ്പോർട്ടുകൾ ഇന്ത്യ നിരീക്ഷിക്കുന്നതായും ജയശങ്കർ വിശദമാക്കി. ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ശനിയും ഞായറുമായി ഇന്ത്യയിൽ എത്തും. വാണിജ്യ എൽപിജിയുടെ വിതരണം വരും ദിവസങ്ങളിൽ കൂട്ടാനാകും എന്നാണ് കേന്ദ്രം വിശദമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!