വാഷിങ്ടൺ : വാഷിങ്ടൺ ഡിസിയില്‍ ജോലിക്കിടെ യുഎസ് പാര്‍ക്ക് പൊലസ് ഉദ്യോഗസ്ഥനു വെടിയേറ്റു. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ സൗത്ത് ഈസ്റ്റ് വാഷിങ്ടണിലെ ക്വീന്‍സ് സ്ട്രോള്‍ പ്ലേസില്‍ വെച്ചാണ് ഉദ്യോഗസ്ഥന് വെടിയേറ്റത്.

ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. ഉദ്യോഗസ്ഥന്‍ അകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട് . വാഷിങ്ടൺ ഡി.സി. മേയര്‍ മ്യൂറിയല്‍ ബൗസറുമായും മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് ജെഫ്രി കാരോളുമായി സംഭവത്തെക്കുറിച്ച് സംസാരിച്ചതായി അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു.
