ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിൽ ജീവിക്കാൻ മാസം എത്ര രൂപ വേണ്ടിവരും? മൂന്ന് പേരടങ്ങുന്ന ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന് മാസം ഏകദേശം 7,000 കനേഡിയൻ ഡോളർ ഏകദേശം 5.8 ലക്ഷം രൂപ ചെലവാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയൽറ്ററും കണ്ടന്റ് കണ്ടന്റ് ക്രിയേറ്ററുമായ സായ്കീർത്തി അക്കിനേനി. ഇൻസ്റ്റാഗ്രാമിലൂടെ അവർ പങ്കുവെച്ച ബജറ്റ് വിവരങ്ങൾ കാനഡ പ്രവാസികൾക്കിടയിലും നാട്ടിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു.

സായ്കീർത്തി പങ്കുവെച്ച കണക്കുകൾ പ്രകാരം പ്രധാന ചെലവുകൾ താഴെ പറയുന്നവയാണ്:
താമസം: മോർട്ട്ഗേജ് ലോൺ – 2,273 ഡോളർ, അറ്റകുറ്റപ്പണി – 394 ഡോളർ, പ്രോപ്പർട്ടി ടാക്സ് – 265 ഡോളർ.
ഭക്ഷണം: പലചരക്ക് സാധനങ്ങളും പുറത്തുനിന്നുള്ള ഭക്ഷണവും – 1,000ഡോളർ.
വാഹനം: കാർ തിരിച്ചടവ് – 730 ഡോളർ, ഇൻഷുറൻസ് – 300 ഡോളർ.
മറ്റ് ചെലവുകൾ: കുട്ടിക്കായുള്ള ഉൽപ്പന്നങ്ങൾ – 500 ഡോളർ, വെള്ളം/വൈദ്യുതി – 350 ഡോളർ, ഇന്റർനെറ്റ്/ഫോൺ – 196 ഡോളർ.
ഇന്ത്യയിലേക്ക് പണം അയക്കണെ എങ്കിൽ : മാസം 825 ഡോളർ (ഏകദേശം 70,000 രൂപ) മാറ്റിവെക്കുന്നു.
ഈ കണക്കുകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 7,000 ഡോളർ എന്നത് വളരെ വലിയ തുകയാണെന്നും ഇത്രയധികം തുക ഒരാൾക്ക് എങ്ങനെ ചെലവാകുമെന്നും ചിലർ ചോദിക്കുന്നു. എന്നാൽ കാനഡയിലെ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ഇത് യാഥാർത്ഥ്യമാണെന്നും സത്യസന്ധമായ കണക്കുകളാണ് യുവതി നൽകിയതെന്നും മറ്റു ചിലർ കുറിച്ചു.
