ടൊറൻ്റോ : പ്രവിശ്യാ നോമിനി പ്രോഗ്രാമിലൂടെ പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ വഴി തേടുന്ന വിദേശ തൊഴിലാളികൾക്കും രാജ്യാന്തര ബിരുദധാരികൾക്കുമായി പുതിയ നറുക്കെടുപ്പുകൾ നടത്തി ഒൻ്റാരിയോ. മാർച്ച് 25-ന് നടന്ന അഞ്ച് പുതിയ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ആകെ 1,112 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ഗ്രേറ്റർ ടൊറൻ്റോ ഏരിയ, സൗത്ത് വെസ്റ്റേൺ ഒൻ്റാരിയോ, സെൻട്രൽ ഒൻ്റാരിയോ, ഈസ്റ്റേൺ ഒൻ്റാരിയോ, നോർത്തേൺ ഒൻ്റാരിയോ എന്നിവ ഉൾക്കൊള്ളുന്ന ഒൻ്റാരിയോയിലുടനീളം ജോലി ഓഫറുകൾ ലഭിക്കും. ഫോറിൻ വർക്കർ സ്ട്രീം, ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം, ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നിവ വഴിയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.
