Thursday, March 26, 2026

കാനഡ-യുഎസ് അതിർത്തിയിൽ വൻ ലഹരിവേട്ട: പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ടൊറൻ്റോ : അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ വേയ്പ്പ്സുകളും (Vapes) കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പിടികൂടി. ഒൻ്റാരിയോയിലെ സാർനിയയിലുള്ള ബ്ലൂ വാട്ടർ ബ്രിഡ്ജിലെ പോയിൻ്റ് എഡ്വേർഡ് എൻട്രി പോർട്ടിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെയാണ് ഈ വൻ വേട്ട നടന്നത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ ഏകദേശം 45 ലക്ഷം ഡോളറിലധികം വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എത്തുന്നത് തടയുന്നതിനും വേണ്ടിയുള്ള കർശനമായ പരിശോധനയുടെ ഭാഗമായാണ് ഈ നടപടിയെന്ന് സി.ബി.എസ്.എ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് അതിർത്തി കടന്നെത്തിയ ഈ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത് വഴി വലിയൊരു കള്ളക്കടത്ത് ശൃംഖലയെ പിടികൂടാൻ സാധിച്ചുവെന്ന് ഏജൻസി അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മറ്റ് വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!