Thursday, March 26, 2026

ഹരിത നഗരമാകാൻ കാൽഗറി: പതിനായിരം വൃക്ഷതൈകൾ വിതരണം ചെയ്യുന്നു

കാൽഗറി : ഹരിത നഗരമാകുക എന്ന ലക്ഷ്യത്തോടെ ഈ വസന്തകാലത്ത് നഗരത്തിലുടനീളം പതിനായിരം വൃക്ഷതൈകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് കാൽഗറി സിറ്റി കൗൺസിൽ അറിയിച്ചു. നഗരസഭയുടെ ‘ബ്രാഞ്ചിങ് ഔട്ട്’ എന്ന വാർഷിക പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈ വിതരണം. കഴിഞ്ഞ വർഷം നൽകിയതിന്‍റെ ഇരട്ടി തൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നതെന്ന് സിറ്റി കൗൺസിൽ പറയുന്നു.

നിലവിൽ കാൽഗറി നഗരത്തിന്‍റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ ഉള്ളത്. ഇത് 2060-ഓടെ 16 ശതമാനമായി ഉയർത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ താമസക്കാരനും പരമാവധി രണ്ട് മരങ്ങൾ വരെ സ്വന്തമാക്കാം. ഏപ്രിലിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഓരോ മേഖലയ്ക്കും പ്രത്യേക തീയതികൾ ഉണ്ടായിരിക്കും. നോർത്ത് ഈസ്റ്റ്, സൗത്ത് ഈസ്റ്റ് മേഖലകളിൽ 3,000 വീതം തൈകളും, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിൽ 2,000 വീതം തൈകളും വിതരണം ചെയ്യും. ലാർച്ച് , ഫ്ലവറിങ് ക്രാബ് ആപ്പിൾ തുടങ്ങിയവൃക്ഷതൈകളാണ് നൽകുന്നത്.

വൃക്ഷതൈകൾ വാങ്ങുന്നവർ അത് സ്വയം നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും വേണം. വൃക്ഷതൈകൾ നടുമ്പോൾ ഭൂഗർഭ പൈപ്പുകൾക്കും മറ്റും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഓൺലൈൻ പരിശീലന ക്ലാസുകളും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ചിലയിടങ്ങളിൽ 30 ശതമാനത്തിലധികം മരങ്ങൾ ഉണ്ടെങ്കിലും, നോർത്ത് ഈസ്റ്റ് പോലുള്ള മേഖലകളിൽ ഇത് രണ്ട് ശതമാനത്തിൽ താഴെയാണിത്. ഈ കുറവ് പരിഹരിക്കാൻ കൂടുതൽ മരങ്ങൾ ഇത്തരം പ്രദേശങ്ങളിൽ എത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും കോണ്ടോമിനിയങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!