Thursday, March 26, 2026

ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ തീരത്ത് ഭൂചലനം: 4.3 തീവ്രത

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ തീരത്ത് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക് കാനഡ അറിയിച്ചു. ഹൈദ ഗ്വായിയുടെ ദ്വീപസമൂഹത്തിലെ ചെറിയ ഗ്രാമമായ ഡാജിംഗ് ഗൈഡിന് ഏകദേശം 93 കിലോമീറ്റർ അകലെ ബുധനാഴ്ച രാവിലെ 6:25 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ഏജൻസി പറയുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

ബ്രിട്ടിഷ് കൊളംബിയയുടെ പസഫിക് അതിർത്തി വടക്കേ അമേരിക്കയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളിൽ ഒന്നാണ്. ഈ മേഖലയിൽ നിരവധി വലിയ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!