Thursday, March 26, 2026

ന്യൂനമർദ്ദം: ഒൻ്റാരിയോയുടെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച

ടൊറൻ്റോ : ഒൻ്റാരിയോയിൽ വസന്തകാലത്തിന് തുടക്കമായെങ്കിലും ന്യൂനമർദ്ദത്തെ തുടർന്ന് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രവിശ്യയുടെ ചില വടക്കൻ പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

ബുധനാഴ്ചത്തെ കാലാവസ്ഥാ പ്രവചനത്തിൽ, കെനോറയുടെ കിഴക്ക് മുതൽ ടിമ്മിൻസിന്‍റെ പടിഞ്ഞാറ് വരെയുള്ള പ്രദേശങ്ങളിലായിരിക്കും മഞ്ഞുവീഴ്ച. ഇവിടെ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച സാധ്യമാണ്. തുടർന്ന് വ്യാഴാഴ്ചയും ടിമ്മിൻസ് ഉൾപ്പെടുന്ന മേഖലയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. അതേസമയം തെക്ക് ഭാഗത്തുള്ള ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുടെ ആഘാതം ഇനി പ്രതീക്ഷിക്കുന്നില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!