Thursday, March 26, 2026

ഇറാന്‍ തന്നെ പരമോന്നത നേതാവാക്കാന്‍ നിര്‍ദ്ദേശിച്ചു, ഞാന്‍ അത് നിരസിച്ചു: ട്രംപ്

വാഷിങ്ടണ്‍: മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന അസാധാരണ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എന്‍ആര്‍സിസി (NRCC) വിരുന്നില്‍ സംസാരിക്കവെയാണ്, ഇറാന്‍ തന്നെ തങ്ങളുടെ അടുത്ത പരമോന്നത നേതാവാകാന്‍ ക്ഷണിച്ചുവെന്ന പരിഹാസരൂപേണയുള്ള വിവാദ വെളിപ്പെടുത്തല്‍ ട്രംപ് നടത്തിയത്. ‘ഇറാന്റെ തലവനാകാന്‍ എന്നെക്കാള്‍ കുറവ് ആഗ്രഹിക്കുന്ന മറ്റൊരു ഭരണാധികാരിയും ലോകത്തുണ്ടാകില്ല’ എന്ന് പറഞ്ഞ ട്രംപ്, താന്‍ ആ വാഗ്ദാനം നിരസിച്ചതായും സദസ്സിനോട് വ്യക്തമാക്കി.

കഴിഞ്ഞ മാസം അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനില്‍ നിലനില്‍ക്കുന്ന അധികാര ശൂന്യതയെ മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ ഈ പരിഹാസം. ഖമനേയിയുടെ മകന്‍ മോജ്തബ ഖമനേയിയെ അടുത്ത നേതാവായി ഉയര്‍ത്തിയെങ്കിലും യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തത് ഇറാന്‍ വലിയ പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണെന്ന് ട്രംപ് വാദിക്കുന്നു. ഇറാനെതിരെയുള്ള നീക്കത്തെ ‘സൈനിക ഉന്മൂലനം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പശ്ചിമേഷ്യയില്‍ അമേരിക്ക വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും ഇറാന്‍ ഭരണകൂടം സമാധാന കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.

അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിയ ഇറാന്‍, അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. പാകിസ്ഥാന്‍ വഴി വാഷിംഗ്ടണ്‍ അയച്ച 15 ഇന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളെയും ടെഹ്‌റാന്‍ തള്ളിക്കളഞ്ഞു. ട്രംപിന്റെ മാനസികാവസ്ഥയെ പരിഹസിച്ച ഇറാന്റെ ജോയിന്റ് മിലിട്ടറി കമാന്‍ഡ് വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി, അമേരിക്കയുമായി ഒരു കരാറിനും തങ്ങള്‍ തയ്യാറല്ലെന്നും യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ആവര്‍ത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!