Thursday, March 26, 2026

കാനഡയിൽ അവധിക്കാല വസതികളുടെ വില കുതിക്കുന്നു; റിപ്പോർട്ട് പുറത്ത്

ടൊറന്റോ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കാനഡയിലെ വിനോദസഞ്ചാര മേഖലകളിലെ അവധിക്കാല വസതികളുടെ വില ഈ വർഷം വർദ്ധിക്കുമെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ റോയൽ ലെപേജിന്റെ റിപ്പോർട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡിമാൻഡ് കുറഞ്ഞെങ്കിലും, വസതികളുടെ ലഭ്യതയിലുള്ള കുറവ് ആണ് വില വർദ്ധനവിന് കാരണമാകുന്നത്. കാനഡയിലെ വിനോദ മേഖലകളിലെ സിംഗിൾ ഫാമിലി വീടുകളുടെ ശരാശരി വില ഈ വർഷം 4 ശതമാനം വർദ്ധിച്ച് 604,552 ഡോളറിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഇത് 581,300ൽ ആയിരുന്നു.

പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ ചുവടെ ചേർക്കുന്നു

ബ്രിട്ടിഷ് കൊളംബിയ: ഏറ്റവും ഉയർന്ന വിലയുള്ള പ്രവിശ്യയായി തുടരുന്നു. 1.5ശതമാനം വർദ്ധനവോടെ ശരാശരി വില 1.06 മില്യൺ ഡോളർ ആയേക്കും.
ആൽബെർട്ട: 2.5ശതമാനം വർദ്ധനവോടെ 881,295 ‍‍ഡോളർ ആയി ഉയരും.
ഒന്റാരിയോ: 2ശതമാനം വർദ്ധനവോടെ 643,722 ഡോളർ ആയി വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സസ്‌കാച്വാൻ & മാനിറ്റോബ: ഏറ്റവും ഉയർന്ന നിരക്കായ 5.5ശതമാനം വർദ്ധനവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

വില വർദ്ധനവിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. പുതിയ നിർമ്മാണങ്ങളുടെ കുറവും, കുടുംബങ്ങൾ തലമുറകളായി ഇത്തരം പ്രോപ്പർട്ടികൾ കൈവശം വെക്കുന്നതുമാണ് വിപണിയിലെ ക്ഷാമത്തിന് പ്രധാന കാരണമെന്ന് റോയൽ ലെപേജ് സിഇഒ ഫിൽ സോപ്പർ പറഞ്ഞു. മാത്രമല്ല, കൊവിഡ് കാലത്തെ അപേക്ഷിച്ച് വിപണി ഇപ്പോൾ ശാന്തമാണ്. എങ്കിലും, അന്താരാഷ്ട്ര യാത്രകൾക്ക് പകരം കാനഡയ്ക്കുള്ളിൽ തന്നെ അവധിക്കാലം ആഘോഷിക്കാൻ താല്പര്യപ്പെടുന്ന ‘ബൈ കനേഡിയൻ’ (Buy Canadian) പ്രവണത വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, യുഎസിൽ നിന്നുള്ള നിക്ഷേപകരുടെ താല്പര്യവും വർദ്ധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഓഫീസുകൾ പൂർണ്ണമായി തുറന്നതോടെ വിദൂര ജോലിക്കായി ഇത്തരം മേഖലകളിലേക്ക് മാറിയ പലരും തിരികെ നഗരങ്ങളിലേക്ക് താമസം മാറുന്നതായും സർവേയിൽ പങ്കെടുത്ത 35 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!