Friday, March 27, 2026

ചിന്നസ്വാമിയിൽ നാളെ വെടിക്കെട്ട്‌ പോരാട്ടം; ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടാൻ ആർസിബിയും എസ്ആർഎച്ചും

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് നാളെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം. രാത്രി 7.30-ന് ആരംഭിക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ആകെ 84 മത്സരങ്ങളുള്ള ഈ സീസണിൽ 50 മത്സരങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. കഴിഞ്ഞ സീസണിലെ ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി. ബോളിവുഡ് താരങ്ങളുടെ പരിപാടികളോ ലേസർ ഷോയോ ഇത്തവണ ഉണ്ടാകില്ല. എന്നാൽ മേയ് 31-ന് നടക്കുന്ന ഫൈനൽ മത്സരത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾ നടത്താനാണ് ബിസിസിഐ തീരുമാനം. മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് (CSK) മാറിയതാണ് പുതിയ സീസണിലെ ഏറ്റവും വലിയ മാറ്റം. എം.എസ്. ധോണിയുടെ പിൻഗാമിയായി ടീം മാനേജ്മെന്റ് കാണുന്ന സഞ്ജു, നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിരാട് കോലി, രോഹിത് ശർമ, ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ ഇന്ത്യൻ കരുത്തിനൊപ്പം പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്, റാഷിദ് ഖാൻ തുടങ്ങിയ ലോകോത്തര വിദേശ താരങ്ങളും പങ്കെടുക്കും.

IPL SCHEDULE (തീയതി, സമയം, മത്സരം, വേദി എന്ന ക്രമത്തിൽ)

മാർച്ച് 28, 7.30 PM: ബെംഗളൂരു– ഹൈദരാബാദ് (ബെംഗളൂരു)
മാർച്ച് 29, 7.30 PM: മുംബൈ– കൊൽക്കത്ത (മുംബൈ)
മാർച്ച് 30, 7.30 PM: രാജസ്ഥാൻ– ചെന്നൈ (ഗുവാഹത്തി)
മാർച്ച് 31, 7.30 PM: പഞ്ചാബ്– ഗുജറാത്ത് (ന്യൂ ചണ്ഡിഗഡ്)

ഏപ്രിൽ 1, 7.30 PM: ലക്നൗ– ഡൽഹി (ലക്നൗ)
ഏപ്രിൽ 2, 7.30 PM: കൊൽക്കത്ത– ഹൈദരാബാദ് (കൊൽക്കത്ത)
ഏപ്രിൽ 3, 7.30 PM: ചെന്നൈ– പഞ്ചാബ് (ചെന്നൈ)
ഏപ്രിൽ 4, 3.30 PM: ഡൽഹി –മുംബൈ (ഡൽഹി)
ഏപ്രിൽ 4, 7.30 PM: ഗുജറാത്ത്– രാജസ്ഥാൻ (അഹമ്മദാബാദ്)
ഏപ്രിൽ 5, 3.30 PM: ഹൈദരാബാദ് ലക്നൗ (ഹൈദരാബാദ്)
ഏപ്രിൽ 5, 7.30 PM: ബെംഗളൂരു– ചെന്നൈ (ബെംഗളൂരു)
ഏപ്രിൽ 6, 7.30 PM: കൊൽക്കത്ത– പഞ്ചാബ് (കൊൽക്കത്ത)
ഏപ്രിൽ 7, 7.30 PM: രാജസ്ഥാൻ– മുംബൈ (ഗുവാഹത്തി)
ഏപ്രിൽ 8, 7.30 PM: ഡൽഹി– ഗുജറാത്ത് (ഡൽഹി)
ഏപ്രിൽ 9, 7.30 PM: കൊൽക്കത്ത– ലക്നൗ (കൊൽക്കത്ത)
ഏപ്രിൽ 10, 7.30 PM: രാജസ്ഥാൻ– ബെംഗളൂരു (ഗുവാഹത്തി)
ഏപ്രിൽ 11, 3.30 PM: പഞ്ചാബ് – ഹൈദരാബാദ് (ന്യൂ ചണ്ഡിഗഡ്)
ഏപ്രിൽ 11 7.30 PM: ചെന്നൈ– ഡൽഹി (ചെന്നൈ)
ഏപ്രിൽ 12, 3.30 PM: ലക്നൗ– ഗുജറാത്ത് (ലക്നൗ)
ഏപ്രിൽ 12, 7.30 PM: മുംബൈ– ബെംഗളൂരു (മുംബൈ)
ഏപ്രിൽ 13, 7.30 PM: ഹൈദരാബാദ് – രാജസ്ഥാൻ (ഹൈദരാബാദ്)
ഏപ്രിൽ 14, 7.30 PM: ചെന്നൈ – കൊൽക്കത്ത (ചെന്നൈ)
ഏപ്രിൽ 15, 7.30 PM: ബെംഗളൂരു – ലക്നൗ (ബെംഗളൂരു)
ഏപ്രിൽ 16, 7.30 PM: മുംബൈ – പഞ്ചാബ് (മുംബൈ)
ഏപ്രിൽ 17, 7.30 PM: ഗുജറാത്ത് – കൊൽക്കത്ത (അഹമ്മദാബാദ്)
ഏപ്രിൽ 18, 3.30 PM: ബെംഗളൂരു – ഡൽഹി (ബെംഗളൂരു)
ഏപ്രിൽ 18, 7.30 PM: ഹൈദരാബാദ് – ചെന്നൈ (ഹൈദരാബാദ്)
ഏപ്രിൽ 19, 3.30 PM: കൊൽക്കത്ത – രാജസ്ഥാൻ ( കൊൽക്കത്ത)
ഏപ്രിൽ 19, 7.30 PM: പഞ്ചാബ് – ലക്നൗ (ന്യൂ ചണ്ഡിഗഡ്)
ഏപ്രിൽ 20, 7.30 PM: ഗുജറാത്ത് – മുംബൈ (അഹമ്മദാബാദ്)
ഏപ്രിൽ 21, 7.30 PM: ഹൈദരാബാദ് – ഡൽഹി (ഹൈദരാബാദ്)
ഏപ്രിൽ 22, 7.30 PM: ലക്നൗ – രാജസ്ഥാൻ (ലക്നൗ)
ഏപ്രിൽ 23, 7.30 PM: മുംബൈ – ചെന്നൈ (മുംബൈ)
ഏപ്രിൽ 24, 7.30 PM: ബെംഗളൂരു – ഗുജറാത്ത് (ബെംഗളൂരു)
ഏപ്രിൽ 25, 3.30 PM: ഡൽഹി – പഞ്ചാബ് (ഡൽഹി)
ഏപ്രിൽ 25, 7.30 PM: രാജസ്ഥാൻ – ഹൈദരാബാദ് (ജയ്പുർ)
ഏപ്രിൽ 26, 3.30 PM: ഗുജറാത്ത് – ചെന്നൈ (അഹമ്മദാബാദ്)
ഏപ്രിൽ 26, 7.30 PM: ലക്നൗ – കൊൽക്കത്ത (ലക്നൗ)
ഏപ്രിൽ 27, 7.30 PM: ഡൽഹി – ബെംഗളൂരു (ഡൽഹി)
ഏപ്രിൽ 28, 7.30 PM: പഞ്ചാബ് – രാജസ്ഥാൻ (ന്യൂ ചണ്ഡിഗഡ്)
ഏപ്രിൽ 29, 7.30 PM: മുംൈബ – ഹൈദരാബാദ് (മുംബൈ)
ഏപ്രിൽ 30, 7.30 PM: ഗുജറാത്ത് – ബെംഗളൂരു (അഹമ്മദാബാദ്)

മേയ് 1, 7.30 PM: രാജസ്ഥാൻ – ഡൽഹി (ജയ്പുർ)
മേയ് 2, 7.30 PM: ചെന്നൈ – മുംബൈ (ചെന്നൈ)
മേയ് 3, 3.30 PM: ഹൈദരാബാദ് – കൊൽക്കത്ത (ഹൈദരാബാദ്)
മേയ് 3, 7.30 PM: ഗുജറാത്ത് – പഞ്ചാബ് (അഹമ്മദാബാദ്)
മേയ് 4, 7.30 PM: മുംബൈ – ലക്നൗ (മുംബൈ)
മേയ് 5, 7.30 PM: ഡൽഹി – ചെന്നൈ (ഡൽഹി)
മേയ് 6, 7.30 PM: ഹൈദരാബാദ് – പഞ്ചാബ് (ഹൈദരാബാദ്)
മേയ് 7, 7.30 PM: ലക്നൗ – ബെംഗളൂരു (ലക്നൗ)
മേയ് 8, 7.30 PM: ഡൽഹി – കൊൽക്കത്ത (ഡൽഹി)
മേയ് 9, 7.30 PM: രാജസ്ഥാൻ – ഗുജറാത്ത് (ജയ്പുർ)
മേയ് 10, 3.30 PM: ചെന്നൈ – ലക്നൗ (ചെന്നൈ)
മേയ് 10, 7.30 PM: ബെംഗളൂരു – മുംബൈ (റായ്പുർ)
മേയ് 11, 7.30 PM: പഞ്ചാബ് – ഡൽഹി (ധരംശാല)
മേയ് 12, 7.30 PM: ഗുജറാത്ത് – ഹൈദരാബാദ് (അഹമ്മദാബാദ്)
മേയ് 13, 7.30 PM: ബെംഗളൂരു – കൊൽക്കത്ത (റായ്പുർ)
മേയ് 14, 7.30 PM: പഞ്ചാബ് – മുംബൈ (ധരംശാല)
മേയ് 15, 7.30 PM: ലക്നൗ – ചെന്നൈ (ലക്നൗ)
മേയ് 16, 7.30 PM: കൊൽക്കത്ത – ഗുജറാത്ത് (കൊൽക്കത്ത)
മേയ് 17, 3.30 PM: പഞ്ചാബ് – ബെംഗളൂരു (ധരംശാല)
മേയ് 17, 7.30 PM: ഡൽഹി – രാജസ്ഥാൻ (ഡൽഹി)
മേയ് 18, 7.30 PM: ചെന്നൈ – ഹൈദരാബാദ് (ചെന്നൈ)
മേയ് 19, 7.30 PM: രാജസ്ഥാൻ – ലക്നൗ (ജയ്പുർ)
മേയ് 20, 7.30 PM: കൊൽക്കത്ത – മുംബൈ (കൊൽക്കത്ത)
മേയ് 21, 7.30 PM: ചെന്നൈ – ഗുജറാത്ത് (ചെന്നൈ)
മേയ് 22, 7.30 PM: ഹൈദരാബാദ് – ബെംഗളൂരു (ഹൈദരാബാദ്)
മേയ് 23, 7.30 PM: ലക്നൗ – പഞ്ചാബ് (ലക്നൗ)
മേയ് 24, 3.30 PM: മുംബൈ – രാജസ്ഥാൻ (മുംബൈ)
മേയ് 24, 7.30 PM: കൊൽക്കത്ത – ഡൽഹി (കൊൽക്കത്ത)

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!